നിപ്പാ പ്രതിരോധം: മന്ത്രി ആദരം ഏറ്റുവാങ്ങി
തിരുവനന്തപുരം: നിപ്പ പ്രതിരോധ പ്രവർത്തനത്തിൽ കാട്ടിയ മികവിന് എമർജൻസി മെഡിസിൻ അസോസിയേഷൻ ലീഡർഷിപ്പ് അവാർഡ് -2018 (ഇ.എം.എ. ലീഡർഷിപ്പ് അവാർഡ് 2018) ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഏറ്റുവാങ്ങി. ഉത്തർ പ്രദേശിലെ വാരണാസി ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി കെ.എൻ. ഉടുപ ആഡിറ്റോറിയത്തിൽ നടന്ന നാഷണൽ കോൺഫറൻസിലാണ് മന്ത്രിക്ക് അവാർഡ് സമ്മാനിച്ചത്.
ദീർഘ വീക്ഷണം, പിന്തുണ, ആത്മാർത്ഥ സേവനം, നേതൃത്വം എന്നിവയൊന്നുമില്ലാതെ ഇത്തരമൊരു സാഹചര്യം മറികടക്കാനാവില്ലെന്നും അതിനാലാണ് ആരോഗ്യ വകുപ്പ് മന്ത്രിയെ ആദരിച്ചതെന്നും എ.സി.ഇ.ഇ. ഇന്ത്യ ഡീൻ പ്രൊഫ. പ്രവീൺ അഗർവാൾ പറഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ നിപ്പയെ പ്രതിരോധിക്കാൻ കഴിഞ്ഞതിനെ ചടങ്ങിൽ പങ്കെടുത്തവർ പ്രത്യേകം അഭിനന്ദിച്ചു.

അടിയന്തിര ചികിത്സയിലും തീവ്ര പരിചരണത്തിലും കേരളം കൈവരിച്ച സുപ്രധാന സംഭാവനകളെ കുറിച്ച് മന്ത്രി ശൈലജ പ്രഭാഷണം നടത്തി. കേരള സർക്കാർ ആരോഗ്യ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അവർ പറഞ്ഞു.
ഇ.എം. ഇന്ത്യ 2018 ഓർഗനൈസിംഗ് സെക്രട്ടറി ഡോ. എസ്.കെ. ശുക്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എമർജൻസി മെഡിസിൻ വിദഗ്ദ്ധർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഇന്ത്യയിലെ ഒരേയൊരു പ്രൊഫഷണൽ കോൺഫറൻസാണ് ഇ.എം. ഇന്ത്യ.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications