തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിപ്പാ പ്രതിരോധം: മന്ത്രി ആദരം ഏറ്റുവാങ്ങി

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: നിപ്പ പ്രതിരോധ പ്രവർത്തനത്തിൽ കാട്ടിയ മികവിന് എമർജൻസി മെഡിസിൻ അസോസിയേഷൻ ലീഡർഷിപ്പ് അവാർഡ് -2018 (ഇ.എം.എ. ലീഡർഷിപ്പ് അവാർഡ് 2018) ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഏറ്റുവാങ്ങി. ഉത്തർ പ്രദേശിലെ വാരണാസി ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി കെ.എൻ. ഉടുപ ആഡിറ്റോറിയത്തിൽ നടന്ന നാഷണൽ കോൺഫറൻസിലാണ് മന്ത്രിക്ക് അവാർഡ് സമ്മാനിച്ചത്.

ദീർഘ വീക്ഷണം, പിന്തുണ, ആത്മാർത്ഥ സേവനം, നേതൃത്വം എന്നിവയൊന്നുമില്ലാതെ ഇത്തരമൊരു സാഹചര്യം മറികടക്കാനാവില്ലെന്നും അതിനാലാണ് ആരോഗ്യ വകുപ്പ് മന്ത്രിയെ ആദരിച്ചതെന്നും എ.സി.ഇ.ഇ. ഇന്ത്യ ഡീൻ പ്രൊഫ. പ്രവീൺ അഗർവാൾ പറഞ്ഞു. സമയോചിതമായ ഇടപെടലിലൂടെ നിപ്പയെ പ്രതിരോധിക്കാൻ കഴിഞ്ഞതിനെ ചടങ്ങിൽ പങ്കെടുത്തവർ പ്രത്യേകം അഭിനന്ദിച്ചു.

news

അടിയന്തിര ചികിത്സയിലും തീവ്ര പരിചരണത്തിലും കേരളം കൈവരിച്ച സുപ്രധാന സംഭാവനകളെ കുറിച്ച് മന്ത്രി ശൈലജ പ്രഭാഷണം നടത്തി. കേരള സർക്കാർ ആരോഗ്യ മേഖലയ്ക്ക് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അവർ പറഞ്ഞു.

ഇ.എം. ഇന്ത്യ 2018 ഓർഗനൈസിംഗ് സെക്രട്ടറി ഡോ. എസ്.കെ. ശുക്ല, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എമർജൻസി മെഡിസിൻ വിദഗ്ദ്ധർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എമർജൻസി മെഡിസിൻ വിഭാഗത്തിലെ ഇന്ത്യയിലെ ഒരേയൊരു പ്രൊഫഷണൽ കോൺഫറൻസാണ് ഇ.എം. ഇന്ത്യ.

Thiruvananthapuram
English summary
Nipah prevention activities honour
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X