Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു മിനുട്ടിൽ 118 പുഷ്അപ്പ്; ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് നേട്ടത്തിൽ നിതിൻ

തിരുവനന്തപുരം: നമ്മളെല്ലാവരും സാധാരണഗതിയിൽ പുഷപ്പുകളെടുക്കാറുണ്ട്. ചിലർ വ്യായാമത്തിൻ്റെ ഭാഗമായും ചിലർ അല്ലാതെയും. പുഷപ്പുകൾ എടുക്കാത്തവരുമുണ്ടാകും. എന്നാൽ, ഒരു മിനിറ്റിൽ മൂന്ന് അടി ഉയരത്തിൽ 118 പുഷ്അപ്പുകളെടുക്കുന്ന ഒരു തിരുവനന്തപുരം സ്വദേശിയുണ്ട്. പേര് നിതിൻ ചന്ദ്രൻ. ആറ്റുകാൽ സ്വദേശി. നിതിൻ അനായാസമാണ് ഇത് നിർവഹിക്കുന്നത്. നിതിൻ ചന്ദ്രൻ്റെ പുഷ്അപ്പുകൾ അങ്ങനെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ഇടം പിടിച്ചു.

1

ഒരു മിനിട്ടിൽ മൂന്ന് അടി ഉയരത്തിലാണ് നിതിൻ ചന്ദ്രൻ 118 പുഷ്അപ്പുകളെടുക്കുന്നത്. ഇക്കഴിഞ്ഞ ലോക്ഡൗൺ കാലത്താണ് ഇതിനായുള്ള ശ്രമങ്ങൾ ആരംഭിച്ചത്. ആദ്യം ഇക്കാര്യം വീട്ടിൽ അറിയിച്ചപ്പോൾ വീട്ടുകാർ സംഭവത്തിൻ്റെ ഗൗരവം നന്നേ മനസ്സിലാക്കിയിരുന്നില്ല.

സാരിയില്‍ അതിസുന്ദരിയായി അനു ഇമ്മാനുവല്‍; ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

വീട്ടുകാർ വേണ്ടത്ര പിന്തുണ ആദ്യഘട്ടത്തിൽ നൽകിയിരുന്നില്ലെങ്കിലും നിതിൻ തൻ്റെ ആഗ്രഹത്തിനായി വീണ്ടും അശ്രാന്തം പരിശ്രമിക്കുകയായിരുന്നു. ആദ്യം എണ്ണം കുറച്ച് പുഷ് അപ്പുകൾ എടുക്കാൻ ശ്രമിച്ചു. പിന്നീടാണ്, കൂടുതൽ പുഷ്അപ്പുകൾ മൂന്നടി ഉയരത്തിലെടുക്കാൻ ശ്രമിക്കുന്നത്. പിന്നീട് ഇത് ടൈമർ വച്ച് എടുത്ത ശേഷം നേട്ടത്തിനായി അപേക്ഷിച്ചു.

3

പാരമ്പര്യമായി കുടുംബത്തിൽ കരാട്ടെയും, കളരിപ്പയറ്റുമൊക്കെ ചെയ്യുന്നവരുണ്ട്. അവരിൽ നിന്ന് കാര്യങ്ങൾ പഠിച്ചെടുക്കാൻ ശ്രമിച്ചിരുന്നു. ചെറിയതോതിലെങ്കിലും നിതിനും ഇത്തരം കലകൾ വഴങ്ങും. എന്നാൽ, പുഷപ്പിനായുള്ള പരിശ്രമം കഷ്ടപ്പെട്ട് നേടിയെടുത്തതാണെന്ന് നിതിൻ വൺ ഇന്ത്യ മലയാളത്തോട് പറയുന്നു.

4

നഗരത്തിലെ സ്വകാര്യ ട്രാവൽ ഏജൻസിയിലെ ജീവനക്കാരനായ ഈ ചെറുപ്പക്കാരൻ അങ്ങനെ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡും നേടി. അഭിമാനനേട്ടം സ്വന്തമാക്കിയപ്പോൾ വീട്ടുകാരും സന്തോഷം പ്രകടിപ്പിച്ചുവെന്ന് നിതിൻ പറയുന്നു. ആദ്യമുണ്ടായിരുന്ന താല്പര്യമില്ലായ്മയിൽ നിന്ന് മാറി വീട്ടുകാർ പൂർണ്ണ പിന്തുണ നൽകി. സഹോദരി നീതുചന്ദ്രനും കട്ട സപ്പോർട്ടുമായി തൻ്റെ നേട്ടത്തിനൊപ്പമുണ്ടെന്നും നിതിൻ ചൂണ്ടിക്കാട്ടുന്നു.

5

പുഷപ്പുകൾ എടുത്ത ശേഷം നേട്ടത്തിനായി അപേക്ഷിച്ചിരുന്നുവെങ്കിലും ചെറിയ സാങ്കേതിക കാരണം പറഞ്ഞ് ആദ്യഘട്ടത്തിൽ ലഭിച്ചിരുന്നില്ല. പിന്നീട്, ടൈമർ അടക്കം ഉപയോഗിച്ച് 118 പുഷ്അപ്പുകൾ ഒരു മിനിറ്റിൽ മൂന്ന് അടി ഉയരത്തിൽ എടുത്തതോടെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടംപിടിച്ചത്.

6

നിലവിലെ ചൈനക്കാരൻ്റെ ഗിന്നസ് വേൾഡ് റെക്കോർഡ് മറികടന്നാണ് നിതിൻ അഭിമാന നേട്ടം സ്വന്തമാക്കിയത്. രണ്ട് അടി ഉയരത്തിൽ 106 പുഷ്അപ്പുകളായിരുന്നു ജി. ആവൊ ഷെൻ എന്ന ചൈന സ്വദേശിയുടെ പേരിൽ നേരത്തെയുണ്ടായിരുന്നത്. ഇതാണ് നിതിൻ മറികടന്നത്. ആറ്റുകാൽ ക്ഷേത്രത്തിന് സമീപം ബി.ചന്ദ്രശേഖരൻ്റെയും ആർ എസ് റെനിയ ചന്ദ്രൻ്റെയും മകനാണ് നിതിൻചന്ദ്രൻ.

Recommended Video

cmsvideo
    WHO denied authorization for covaxin | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+