തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പ്ലാസ്മ പരീക്ഷണം: കേരളത്തെ അവഗണിച്ച് ഐസിഎംആർ, ശ്രീചിത്തിരയും മെഡിക്കൽ കോളേജും തമിഴ്നാടിന്റെ പട്ടികയ

Google Oneindia Malayalam News

തിരുവനന്തപുരം: കൊറോണ വൈറസിനെതിരായ പ്ലാസ്മ ചികിത്സയുടെ പ്രായോഗിക പരീക്ഷണത്തിന് കേരളത്തിലെ സ്ഥാപനങ്ങൾക്ക് അനുമതിയില്ല. രാജ്യത്തെ 21 സ്ഥാപനങ്ങൾക്കാണ് ഇന്ത്യൻ കൌൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അനുമതി നൽകിയിരുന്നത്. മഹാരാഷ്ട്രയിൽ അഞ്ച് സ്ഥാപനങ്ങൾക്കും, ഗുജറാത്തിൽ നാല് സ്ഥാപനങ്ങൾക്കും പഞ്ചാബിലും തെലങ്കാനയിലും ചണ്ഡിഗഡിലും ഒരോ സെന്ററുകൾക്കുമാണ് അനുമതിയാണ്.

ഗൾഫിൽ നിന്നെത്തിയവർക്ക് കൊവിഡ്, രണ്ട് പേർ കൊച്ചിയിലും കോഴിക്കോടും ചികിത്സയിൽ!ഗൾഫിൽ നിന്നെത്തിയവർക്ക് കൊവിഡ്, രണ്ട് പേർ കൊച്ചിയിലും കോഴിക്കോടും ചികിത്സയിൽ!

കേരളത്തിൽ നിന്ന് ശ്രീചിത്തിര തിരുനാൾ ഇന്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് ആന്റ് ടെക്നോളജി, തിരുവനന്തപുരം മെഡിക്കൽ കോളേജ്, തലശ്ശേരിയിലെ റീജ്യണൽ ക്യാൻസർ സെന്റർ, കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രി, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവയുൾപ്പെടെ ആറ് സ്ഥാപനങ്ങളാണ് ക്ലിനിക്കൽ ട്രയലിന് അനുമതിയ്ക്കായി അപേക്ഷ നൽകിയിരുന്നത്.

 plasma-therapy1-1

ആവശ്യമായ രേഖകൾ സമർപ്പിക്കുന്ന മുറയ്ക്ക് അനുമതി നൽകുമെന്നത് പരിഗണിക്കുമെന്നാണ് ഐസിഎംആർ ചൂണ്ടിക്കാണിക്കുന്നത്. തമിഴ്നാടിന്റെ പട്ടികയിലാണ് കേരളത്തിൽ നിന്നുള്ള ശ്രീചിത്തിരയും തിരുവനന്തപുരം മെഡിക്കൽ കോളേജും ഉൾപ്പടുത്തിയിട്ടുള്ളത്. കൊറോണ ബാധിച്ച് രോഗം ഭേദമായിട്ടുള്ളവരുടെ രക്തത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്ലാസ്മ ഗുരുതരാവസ്ഥയിൽ കളിയുന്ന രോഗികളിൽ കൊറോണ വൈറസ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതാണ് പ്ലാസ്മ ചികിത്സ.

തബ്‌ലീഗ് നേതാവിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പുകള്‍ വ്യാജം, ദില്ലി പൊലീസ് റിപ്പോര്‍ട്ട് പുറത്ത്തബ്‌ലീഗ് നേതാവിന്റെ പേരില്‍ പ്രചരിച്ച ഓഡിയോ ക്ലിപ്പുകള്‍ വ്യാജം, ദില്ലി പൊലീസ് റിപ്പോര്‍ട്ട് പുറത്ത്

Recommended Video

cmsvideo
കൊവിഡ് ചികിത്സയില്‍ നിര്‍ണായക പരീക്ഷണത്തിന് ഒരുങ്ങി കേരളവും | Oneindia Malayalam

പ്ലാസ്മഫെറസിസ് മെഷീനിലൂടെ നൽകുന്നയാളുടെ രക്തം കടത്തിവിടുമ്പോൾ രക്തകോശങ്ങൾ വേർതിച്ച് ദാതാവിലേക്ക് തന്നെയാണ് എത്തിച്ചേരുന്നത്. കോശങ്ങളുടെ സാന്നിധ്യമില്ലാത്ത ഭാഗമായ പ്ലാസ്മയാണ് ഇത്തരത്തിൽ ശേഖരിക്കുന്നത്. പ്ലാസ്മ ശരീരത്തിൽ കുത്തിവെക്കുന്നതോടെ വൈറസ് ബാധയേൽക്കുമ്പോൾ ഇതിനെ പ്രതിരോധിക്കുന്നതിനുള്ള ആന്റിബോഡികൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുകയും ചെയ്യും. കൊറോണ വൈറസ് ബാധിച്ച് ഗുരുതരാവസ്ഥയിലായ രോഗികൾക്ക് പ്ലാസ്മ നൽകുന്നതോടെ കൂടുതൽ ശരീര കോശങ്ങളിലേക്ക് വൈറസ് വ്യാപിക്കുന്നത് തടയാൻ ഇത് സഹായിക്കുന്നു. ഇതുവഴി രോഗിയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയും ചെയ്യും.

ചൈനയിലെ ആദ്യ കൊറോണ വാക്സിൻ വിജയകരം? പിനോവാക് പരീക്ഷണം കുരങ്ങിൽ വിജയകരം!! ചൈനയിലെ ആദ്യ കൊറോണ വാക്സിൻ വിജയകരം? പിനോവാക് പരീക്ഷണം കുരങ്ങിൽ വിജയകരം!!

 ലോക്ക് ഡൗൺ; റോഹിംഗ്യൻ കുടുംബങ്ങൾക്ക് മതിയായ ഭക്ഷണം ഉറപ്പാക്കുന്നുണ്ടെന്ന് ദില്ലി സർക്കാർ ലോക്ക് ഡൗൺ; റോഹിംഗ്യൻ കുടുംബങ്ങൾക്ക് മതിയായ ഭക്ഷണം ഉറപ്പാക്കുന്നുണ്ടെന്ന് ദില്ലി സർക്കാർ

 റെഡ്സോണിൽ നിന്നെത്തി ക്വാറന്റൈനിൽ പോകാതെ മുങ്ങി: 117 വിദ്യാർത്ഥികളെ തപ്പി അധികൃതർ റെഡ്സോണിൽ നിന്നെത്തി ക്വാറന്റൈനിൽ പോകാതെ മുങ്ങി: 117 വിദ്യാർത്ഥികളെ തപ്പി അധികൃതർ

കോണ്‍ഗ്രസ് നേതാവിന്റെ മരണം 'കൊലപാതകമോ'? ആശുപത്രിയില്‍ നടന്നത്... ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍കോണ്‍ഗ്രസ് നേതാവിന്റെ മരണം 'കൊലപാതകമോ'? ആശുപത്രിയില്‍ നടന്നത്... ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Thiruvananthapuram
English summary
No nod to Plasma testing centres in Kerala by ICMR
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X