തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഗണേഷ് കുമാര്‍ കൈചൂണ്ടി... നിയമസഭയില്‍ ഏറ്റുമുട്ടി മുഖ്യമന്ത്രിയും ചെന്നിത്തലയും, ഭീഷണി വേണ്ട!!

Google Oneindia Malayalam News

തിരുവനന്തപുരം: അവിശ്വാസ പ്രമേയം സംബന്ധിച്ച ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തമ്മില്‍ നിയമസഭില്‍ ഏറ്റുമുട്ടി. കെബി ഗണേഷ് കുമാറിന്റെ പരാമര്‍ശത്തിലായിരുന്നു വാദ പ്രതിവാദങ്ങള്‍. ജാതി പറഞ്ഞ് വോട്ട് പിടിച്ച് വന്നതല്ലേ എന്ന ഗണേഷിന്റെ പരാമര്‍ശത്തില്‍ പ്രതിപക്ഷ നിരയില്‍ നിന്ന് രൂക്ഷ പ്രതികരണമാണ് ഉണ്ടായത്. ഗണേഷ് കൈചൂണ്ടി ആക്രോശിച്ചെന്നായിരുന്നു ചെന്നിത്തല പറഞ്ഞു. ഇതോടെ മുഖ്യമന്ത്രിയും ചെന്നിത്തലയും പോര്‍വിളി തുടങ്ങി.

1

അഭിപ്രായം പറയാന്‍ അവസരം നല്‍കണം. ഭീഷണിയെന്നും വേണ്ടെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി മറുപടിയുമായി വന്നു. എന്ത് കേട്ടാലും ഭീഷണിയെന്നാണ് ചെന്നിത്തല പറയുന്നത്. എംഎല്‍എ അനില്‍ അക്കര അടുത്തേക്ക് വരാന്‍ ശ്രമിച്ചെന്ന് പിണറായി പറഞ്ഞു. കുറച്ച് പേര്‍ ആക്രമോശിക്കാനും തുടങ്ങി. ഇതൊന്നുമല്ലസഭയില്‍ വേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഗണേഷിന്റെ പ്രസംഗം ആരും തടസ്സപ്പെടുത്തിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞു.

Recommended Video

cmsvideo
Pinarayi Vijayan's hard move to take over Trivandrum airport | Oneindia Malayalam

പ്രസംഗത്തിന് ശേഷം പിന്നീട് സീറ്റില്‍ ഇരുന്ന് വെല്ലുവിളിച്ചാല്‍ സ്വാഭാവികമായും പ്രതികരണമുണ്ടാവില്ലേയെന്നും ചെന്നിത്തല ചോദിച്ചു. അതേസമയം മര്യാദയില്ലാത്ത പെരുമാറ്റം ഏത് അംഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായാലും തെറ്റാണെന്ന് സ്പീക്കര്‍ പറഞ്ഞു. സംഭവം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ വലിയ ഏറ്റുമുട്ടലാണ് സഭയില്‍ നടന്നത്. ലൈഫ് മിഷനില്‍ നടന്നത് കൊള്ളയെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. എസി മൊയ്തീന്റെ കൈകള്‍ ശുദ്ധമല്ലെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മന്ത്രി കെടി ജലീല്‍ മതത്തെ ദുരുപയോഗം ചെയ്തുവെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. അതേസമയം എം സ്വരാജ് ചുട്ടമറുപടിയും പ്രതിപക്ഷത്തിന് നല്‍കി. കേരളത്തില്‍ ഇടത് വിരുദ്ധ സഖ്യം പ്രവര്‍ത്തിക്കുന്നു എന്ന് സ്വരാജ് ആരോപിച്ചു. ബിജെപിയും യുഡിഎഫും ഒരുമിച്ച് നില്‍ക്കുകയാണ്. പ്രതിപക്ഷം മാത്രമല്ല ജനവിരുദ്ധര്‍, അവര്‍ പടച്ച് വിടുന്ന അസത്യ പ്രചാരണത്തെ അച്ചടിച്ച് വിശുദ്ധ സത്യമാക്കാന്‍ മാധ്യമങ്ങളും കൂടി ശ്രമിക്കുന്നുണ്ടെന്നും സ്വരാജ് പറഞ്ഞു. മുഖ്യമന്ത്രി കസേരയില്‍ കണ്ടവര്‍ കയറി ഇരുന്ന കാലമല്ല ഇപ്പോള്‍ കേരളത്തിലേതെന്ന് പ്രതിപക്ഷം ഓര്‍ക്കണമെന്നും സ്വരാജ് പറഞ്ഞു.

Thiruvananthapuram
English summary
no confidence motion 2020: war of words between cm and ramesh chennithala in assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X