തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നയതന്ത്ര പാഴ്‌സലുകള്‍ക്ക് 2 വര്‍ഷമായി അനുമതിയില്ല, കുരുക്ക്, കസ്റ്റംസ് വിശദീകരിക്കട്ടെയെന്ന് ജലീല്‍!

Google Oneindia Malayalam News

തിരുവനന്തപുരം: നയതന്ത്ര പാഴ്‌സലിലൂടെ മതഗ്രന്ഥങ്ങള്‍ എത്തിയ വിഷയത്തില്‍ മന്ത്രി കെടി ജലീലിന് കുരുക്ക് മുറുകുന്നു. രണ്ട് വര്‍ഷമായി നയതന്ത്ര പാഴ്‌സലുകള്‍ക്ക അനുമതി നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍ക്കാരിന്റെ പ്രോട്ടോക്കോള്‍ ഓഫീസര്‍ സുനില്‍കുമാര്‍ പറഞ്ഞു. കസ്റ്റംസിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്. പോസ്റ്റിലൂടെയും ഇമെയില്‍ വഴിയുമാണ് ഇയാള്‍ വിശദീകരണം നല്‍കിയത്. എന്നാല്‍ മതഗ്രന്ഥങ്ങള്‍ എങ്ങനെ എത്തിയെന്ന് വിശദീകരിക്കേണ്ടത് കസ്റ്റംസാണെന്ന് ജലീല്‍ പറഞ്ഞു. പ്രോട്ടോക്കാള്‍ ഓഫീസറാണ് സംസ്ഥാനത്ത് വരുന്ന നയതന്ത്ര പാഴ്‌സലുകള്‍ക്ക് അനുമതി നല്‍കുന്നത്.

1

Recommended Video

cmsvideo
Pinarayi Vijayan Sued Opposition Party

നയതന്ത്ര ഓഫീസറുടെ സമ്മതപത്രം ഹാജരാക്കിയാല്‍ മാത്രമേ പാഴ്‌സല്‍ വിട്ടുനല്‍കൂ. അതേസമയം എന്‍ഐയ്‌ക്കെും ഉടനന്‍ തന്നെ മറുപടി നല്‍കുമെന്ന് പ്രോട്ടോക്കോള്‍ ഓഫീസര്‍ അറിയിച്ചു. അതേസമയം ഗ്രന്ഥങ്ങള്‍ മലപ്പുറത്ത് രണ്ട് സ്ഥാപനങ്ങളിലുണ്ട്. 31 പാക്കറ്റുകളില്‍ ഒരെണ്ണം മാത്രമാണ് പൊട്ടിച്ചത്. ബാക്കി സുരക്ഷിതമായി സൂക്ഷിച്ചിട്ടുണ്ട്. എല്ലാം അന്വേഷണത്തിലൂടെ കണ്ടെത്തട്ടെ എന്നും ജലീല്‍ പറഞ്ഞു. നേരത്തെ ദുബായ് കോണ്‍സുലേറ്റ് വഴിയെത്തിയ മതഗ്രന്തങ്ങള്‍ സര്‍ക്കാര്‍ സ്ഥാപനമായ സി ആപ്പിന്റെ വാഹനത്തില്‍ വിതരണം ചെയ്‌തെന്ന് ജലീല്‍ വെളിപ്പെടുത്തിയിരുന്നു.

നേരത്തെ യുഎഇ കോണ്‍സുലേറ്റുമായി മന്ത്രി ജലീല്‍ പല കാര്യങ്ങള്‍ക്കും ബന്ധപ്പെട്ടത് പ്രോട്ടോക്കോള്‍ ലംഘിച്ചാണെന്ന് അന്വേഷണ ഏജന്‍സികള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മന്ത്രിമാര്‍ നേരിട്ട് വിദേശരാജ്യങ്ങളുടെ ഓഫീസുമായി ബന്ധപ്പെടരുതെന്ന നിര്‍ദേശമാണ് മന്ത്രി ലംഘിച്ചത്. 2018ന് ശേഷം നിരവധി സ്വകാര്യ സന്ദര്‍ശനങ്ങള്‍ യുഎഇ കോണ്‍സുലേറ്റില്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം ജലീല്‍ പ്രോട്ടോക്കോള്‍ ഓഫീസറുടെ വെളിപ്പെടുത്തലോടെ ശരിക്കും പ്രതിരോധത്തിലാണ്. ചട്ടലംഘനം സംബന്ധിച്ച് നടപടിയെടുക്കേണ്ടത് വിദേശകാര്യ മന്ത്രാലയമാണ്.

സര്‍ക്കാര്‍ സ്ഥാപനത്തിന്റെ വാഹനത്തില്‍ മതഗ്രന്ഥങ്ങള്‍ വിതരണം ചെയ്തത് ഗുരുതരമായ വീഴ്ച്ചയാണ്. സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫീസറെ ജലീല്‍ ഒഴിവാക്കിയാണ് കോണ്‍സുലേറ്റുമായി ബന്ധം സ്ഥാപിച്ചത്. ഇക്കാര്യം അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മതഗ്രന്ഥങ്ങള്‍ സ്വീകരിച്ചതിന് പുറമേ മറ്റേതെങ്കിലും തരത്തിലുള്ള ഇടപാടുകള്‍ ജലീല്‍ നടത്തിയോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇതിന് പുറമേ ജലീലിന്റെ മൊഴി എടുക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നാണ് സൂചന. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ ഇതുമായി ബന്ധപ്പെട്ടുള്ളത് ലഭിച്ചിട്ടില്ല.

Thiruvananthapuram
English summary
no consent have gave to diplomatic parcels in last 2 years says protocol officer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X