Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ന് തലസ്ഥാനത്ത് 588 പേർ കൊവിഡ് നിരീക്ഷണത്തിൽ, രണ്ട് ദിവസമായി ആശ്വസം

തിരുവനന്തപുരം: രണ്ട് ദിവസമായി കൊവിഡ് കേസുകളില്ലാത്ത ആശ്വാസത്തിലാണ് തലസ്ഥാന ജില്ല. ഇതുവരെ തിരുവനന്തപുരത്ത് 8 കൊവിഡ് കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവരിലൊരാള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിയുന്നത്. ഇന്ന് ജില്ലയിൽ പുതുതായി 588 പേർ രോഗനിരീക്ഷണത്തിലായി. 101പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി.

കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 5775 ആണ്. ജില്ലയിൽ 5039 പേർ ആണ് വീടുകളിൽ കരുതൽ നിരീക്ഷണത്തിലുളളത്. ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 21 പേരെ പ്രവേശിപ്പിച്ചു. 15പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 70 പേർ നിരീക്ഷണത്തിലുണ്ട്.

covid

ഇന്ന് 129 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഇന്ന് ലഭിച്ച 128 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. ജില്ലയിൽ 17 കൊവിഡ് കെയർ നിരീക്ഷണ സ്ഥാപനങ്ങളിൽ ആയി 666 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്ന് പുതുതായി 31 പേരെ വിവിധ സ്ഥാപനങ്ങളിലായി പ്രവേശിപ്പിച്ചു.

തിരുവനന്തപുരത്ത് ഇഞ്ചിവിള ചെക്ക് പോസ്റ്റിലൂടെ ഇന്നുവരെ ആകെ 4,416 പേർ ആണ് വന്നിട്ടുളളത്. 2424 പുരുഷന്മാർ 1992 സ്ത്രീകൾ എന്നിവർ ഇതിലുൾപ്പെടും. തമിഴ് നാട്ടിൽ നിന്ന് 3919 പേരും കർണ്ണാടകയിൽ നിന്ന് 322, ഹരിയാന 1, ഡൽഹി 4, രാജസ്ഥാൻ 2, തെലുങ്കാന 21, പോണ്ടിച്ചേരി 50, ഗുജറാത്ത് 10, മഹാരാഷ്ട്ര 50, അസം 1, മധ്യപ്രദേശ് 4, ഛത്തീസ്ഗർ 4, ബീഹാർ 1 ആന്ധ്രാപ്രദേശ് 26, ഉത്തർപ്രദേശിൽ നിന്ന് ഒരാളുമാണ് എത്തിയത്. റെഡ് സോണിലുള്ളവർ 1576. ഇതിൽ 1307 പേരെ വീട്ടിൽ നിരീക്ഷണത്തിന് അയച്ചു. 4 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു മറ്റുള്ളവർ വിവിധ സർക്കാർ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലാണ്.

Recommended Video

cmsvideo
    പോലീസുകാർക്ക് കരുതലായി സർക്കാർ; കൊറോണയിൽ നിന്ന് അകറ്റാൻ പുതിയ തരം ഫേസ് മാസ്ക്കുകൾ

    അതേസമയം സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിലെ 19 പേര്‍ക്കും കണ്ണൂര്‍ ജില്ലയിലെ 16 പേര്‍ക്കും മലപ്പുറം ജില്ലയിലെ 8 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 5 പേര്‍ക്കും കോഴിക്കോട്, കാസര്‍ഗോഡ് ജില്ലയിലെ 4 പേര്‍ക്ക് വീതവും കൊല്ലം ജില്ലയിലെ 3 പേര്‍ക്കും കോട്ടയം ജില്ലയിലെ 2 പേര്‍ക്കും വയനാട് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം ബാധിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+