വാക്കുപാലിക്കാതെ സർക്കാർ; രാജന്റെയും അമ്പിളിയുടെയും മക്കൾ ഇപ്പോഴും ഒറ്റമുറി വീട്ടിൽ
പുതിയ വീട്, ഭൂമി, ജോലി തുടങ്ങിയ സർക്കാർ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല
തിരുവനന്തപുരം: കേരള മനസാക്ഷിക്ക് തന്നെ പൊള്ളലേറ്റ സംഭവമായിരുന്നു നെയ്യാറ്റിൻകരയിലെ രാജന്റെയും അമ്പിളിയുടെയും മരണം. കുടിയൊഴിപ്പിക്കലിനിടെ ആത്മഹത്യ ചെയ്ത ഇരുവരുടെയും മക്കൾക്ക് വീട് വെച്ചു നൽകുമെന്ന വാഗ്ദാനം ഇന്നും പാലിക്കപ്പെടാതെ വാക്കിൽ മാത്രം നിൽക്കുകയാണ്. തർക്കഭൂമിയിലെ ഒറ്റുമുറി വീട്ടിലാണ് ഇപ്പോഴും ഇരുവരും കഴിയുന്നത്.
ഡിസംബറിലാണ് ദമ്പതികൾ പൊള്ളലേറ്റ് മരിക്കുന്നത്. സംഭവം നടന്ന് നാല് മാസം പിന്നിടുമ്പോഴും വൈദ്യൂതി പോലും എത്താത്ത വീട്ടിൽ ഒരു വരുമാന മാർഗവുമില്ലാതെയാണ് രണ്ട് പേരുടെയും ജീവിതം. പുതിയ വീട്, ഭൂമി, ജോലി തുടങ്ങിയ സർക്കാർ വാഗ്ദാനങ്ങളൊന്നും നടപ്പായില്ല.

തീ പൊള്ളലേറ്റ നിലയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാജനും മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഭാര്യ അമ്പിളിയും മരിക്കുന്നത്. രക്ഷിതാക്കളെ സംസ്കരിക്കാൻ ഇളയ മകനായ രഞ്ജിത്ത് കുഴി വെട്ടുന്നതും ലോക മനഃസാക്ഷിയെ ചുട്ടുപൊള്ളിച്ചു. ഈ സാഹചര്യത്തിലാണ് സർക്കാർ ഈ കുട്ടികൾക്ക് രക്ഷിതാക്കളെ സംസ്കരിച്ച ഭൂമിയും അവിടെ വീടു നിർമിക്കാൻ പണവും നൽകുമെന്നു പ്രഖ്യാപിച്ചത്.
മധ്യപ്രദേശിലെ ഭോപ്പാലില്‍ കൊവിഡ് രോഗികള്‍ക്ക് ഒരുക്കിയ 20 ഐസൊലേഷന്‍ കോച്ചുകള്‍: ചിത്രങ്ങള്‍
അച്ഛനെയും അമ്മയെയും അടക്കം ചെയ്ത ഭൂമിയിൽ തന്നെ വീട് വേണമെന്നായിരുന്നു കുട്ടികളുടെ ആവശ്യം. എന്നാൽ തർക്കഭൂമി സംബന്ധിച്ച കേസ് കോടതിയിൽ നിലനിൽക്കുന്നതിനാൽ ഭൂമി വിട്ടുനൽകാൻ സാധിക്കുന്നില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജോലിയുടെ കാര്യത്തിലെ അനിശ്ചിതത്വത്തിന് കാരണം ബാങ്കിൽ ഒഴിവ് റിപ്പോർട്ട് ചെയ്യാത്തതും തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുനന്തുമാണെന്ന് എംഎൽഎയും പറയുന്നു.
ഹോട്ട് ലുക്കിൽ നിധി അഗർവാൾ; ബിഗ്ബോസ് താരത്തിന്റെ പുതിയ ഫൊട്ടോകൾ വൈറലാകുന്നു












Click it and Unblock the Notifications