• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

ഗാര്‍ഹിക ജോലി: നോര്‍ക്ക വഴി മലയാളി വനിതകള്‍ കുവൈത്തിലേക്ക്; ശമ്പളം 25000ത്തിലേറെ രൂപ

  • By desk

തിരുവനന്തപുരം: ഗാര്‍ഹികജോലിക്ക് നോര്‍ക്ക-റൂട്ട്സ് വഴി കുവൈത്തിലേക്ക് റിക്രൂട്ട് ചെയ്യുന്ന മലയാളി വനിതകളുടെ ആദ്യബാച്ചിന്റെ സര്‍ട്ടിഫിക്കറ്റ് വിതരണം വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ നിര്‍വഹിച്ചു. നോര്‍ക്ക-റൂട്ട്സ് വഴി വിദേശത്തേക്ക് തൊഴിലിനുപോകുമ്പോള്‍ നല്ല സുരക്ഷിതത്വം ഉറപ്പാക്കാനാവുമെന്ന് മന്ത്രി പറഞ്ഞു. കേരള സര്‍ക്കാര്‍ സ്ഥാപനം വഴി ചെല്ലുന്നതായതിനാല്‍ മറ്റു രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും വിശ്വാസ്യതയുണ്ടാകും. സ്ത്രീകള്‍ തൊഴില്‍നേടുന്നത് കുടുംബവരുമാനത്തിന് നേട്ടമാണ്.

ബിജെപിയെ ഒപ്പം നിര്‍ത്തുന്നതില്‍ രണ്ട് മനസ്... തെലങ്കാനയില്‍ ആശയക്കുഴപ്പം മാറാതെ കെസിആര്‍!!

പല സ്വകാര്യ ഏജന്‍സികളും വലിയ വാഗ്ദാനം നല്‍കി വിദേശത്തൊഴിലിനു കൊണ്ടുപോകുകയും പറഞ്ഞ ശമ്പളവുമൊന്നും കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യം പലര്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ട്. നോര്‍ക്കവഴി സുരക്ഷിതരായി റിക്രൂട്ട് ചെയ്യുന്ന മഹത്തായ പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദേശ രാജ്യങ്ങളിലെ തൊഴില്‍ സാധ്യതകള്‍ ഉപയോഗപ്പെടുത്തി കൂടുതല്‍ പേര്‍ക്ക് പരിശീലനം നല്‍കി പ്രാപ്തരാക്കാനാകണമെന്ന് മന്ത്രി പറഞ്ഞു.

ചടങ്ങില്‍ നോര്‍ക്ക-റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍ അധ്യക്ഷത വഹിച്ചു. പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡ് ചെയര്‍മാന്‍ പി.ടി. കുഞ്ഞുമുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. നോര്‍ക്ക-റൂട്ട്സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി സ്വാഗതവും അജിത്ത് കോളശ്ശേരി നന്ദിയും പറഞ്ഞു.

500 പേരെയാണ് കുവൈറ്റിലേക്ക് ഗാര്‍ഹിക തൊഴിലിന് ആവശ്യമുള്ളത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജല്ലകളില്‍ നിന്നുള്ളവരാണ് ആദ്യ ബാച്ചിലുള്ളത്. കുവൈറ്റിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമായ അല്‍ ദുര കമ്പനിയുമായി ചേര്‍ന്നാണ് ഈ വിദേശ റിക്രൂട്ട്മെന്റ് പരിപാടി ആവിഷ്‌കരിച്ചിട്ടുളളത്. 110 കുവൈറ്റ് ദിനാര്‍ (25000ത്തിലേറെ രൂപ) ആണ് പ്രതിമാസം ശമ്പളമായി ലഭിക്കുക. ആഴ്ചയില്‍ ആറ് ദിവസം 12 മണിക്കൂര്‍ എന്ന രീതിയിലാണ് ജോലി. ഇതുകൂടാതെ, താമസിക്കാന്‍ പ്രത്യേക എസി മുറി, ഭക്ഷണം എന്നിവയും സൗജന്യമായി ലഭിക്കും.

സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സിയുമായി വ്യക്തമായ ധാരണാപത്രം ഉണ്ടാക്കി അതിന്റെ അടിസ്ഥാനത്തിലാണ് റിക്രൂട്ട്മെന്റ്. ഇന്ത്യയില്‍തന്നെ ആദ്യ സംരംഭമാണ് നോര്‍ക്ക റൂട്ട്സ് നടപ്പാക്കുന്നത്. ഓണ്‍ലൈന്‍ മുഖേനയോ വെള്ളക്കടലാസില്‍ എഴുതി നേരിട്ടോ തപാലിലോ അയച്ചാല്‍ മതി. പാസ്പോര്‍ട്ടില്ലാത്തവര്‍ അതിനായി അപേക്ഷിക്കുകയും വേണം. 30നും 45നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം.

Thiruvananthapuram

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

Name of Donee: CMDRF

Account number : 67319948232

Bank: State Bank of India

Branch: City branch, Thiruvananthapuram

IFSC Code: SBIN0070028

Swift Code: SBININBBT08

keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
Norka-Roots recruits Malayalee women to Kuwait for domestic works
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more