തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് മരണം കേരളത്തില്‍ മറച്ചുവെക്കുന്നില്ല... എല്ലാ മരണവും കോവിഡ് മരണമല്ലെന്ന് ആരോഗ്യമന്ത്രി!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് മരണങ്ങളൊന്നും മറച്ച് വെക്കുന്നില്ലെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. കോവിഡ് ബാധിതരായി മരിച്ചവരായി അത്തരത്തിലുള്ള പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഇവിടെ ആരും കോവിഡ് മരണം മറച്ചുവെക്കുന്നില്ല. അത്തരത്തിലുള്ള പ്രചാരണം ശരിയല്ല. കേരളത്തിലെ എല്ലാ മരണവും കോവിഡ് ബാധ മൂലമാണെന്ന് കരുതാനാവില്ല. അത് തെറ്റാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

1

രാജ്യാന്തര മാനദണ്ഡ പ്രകാരം വിദഗ്ധരാണ് കോവിഡ് മരണം തീരുമാനിക്കുന്നത്. കോവിഡ് മൂലം ഗുരുതരാവസ്ഥയിലായി മരിക്കുന്നവരെ മാത്രമേ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താനാവൂ എന്നും ശൈലജ പറഞ്ഞു. ആലപ്പുഴ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഫലവും മെഡിക്കല്‍ റിപ്പോര്‍ട്ടും അടിസ്ഥാനമാക്കിയാണ് മരണം ഉള്‍പ്പെടുത്തുന്നതെന്ന് മന്ത്രി പറഞ്ഞു. താമസം വരുന്നത് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സാമ്പില്‍ അയക്കേണ്ടി വരുന്നത് കൊണ്ടാണ്. മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ച മരണങ്ങള്‍ പിന്നീട് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഹൃദ്രോഗികളെയും അര്‍ബുദ, വൃക്കരോഗികളെയും കോവിഡ് ഗുരുതരമായി ബാധിക്കാമെന്നിരിക്കെ, ഇത്തരത്തില്‍ മരിക്കുന്നവരെ കോവിഡ് പട്ടികയില്‍ ഉള്‍പ്പെടുത്തുന്നില്ലെന്നാണ് പരാതി. എന്നാല്‍ ആരോഗ്യ മേഖലയില്‍ ഇത് സംബന്ധിച്ച് അഭിപ്രായ ഭിന്നതയുണ്ട്. ഗുരുതരമായ പല രോഗങ്ങളും ഉള്ളവരില്‍ കോവിഡ് സ്ഥിരീകരിക്കുകയും, ഇവര്‍ മരിക്കുകയും ചെയ്താല്‍ അത് കോവിഡ് മരണമാണെന്ന് കാണാനാവില്ലെന്നാണ് മുഖ്യമന്ത്രി നേരത്തെ വ്യക്തമാക്കിയരുന്നത്.

ലോകാരോഗ്യ സംഘടനയും ഐസിഎംആറും നല്‍കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് കോവിഡ് മരണങ്ങളുടെ നടപടികളെന്നാണ് വിശദീകരണം. മൃതദേഹങ്ങളില്‍ ട്രൂനാറ്റിന് പരിശോധനയ്ക്ക് പുറമേ ആര്‍ടിപിസിആര്‍ പരിശോധന കൂടി ആവശ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫലം വൈകുന്നത് സ്വാഭാവികമാണ്. നിലവില്‍ രോഗവ്യാപനം കൂടിയതോടെ കോവിഡ് മരണങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്ന മരണങ്ങളുടെ എണ്ണം വര്‍ധിച്ചെന്നാണ് ആരോപണം. ജൂലായില്‍ 22 മരണങ്ങള്‍ കോവിഡ് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു.

Thiruvananthapuram
English summary
not all deaths are covid deaths says health minister kk shailaja
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X