മയക്കുമരുന്നിനായി ഉപയോഗിക്കുന്ന ഗുളികകളുമായി ബൈക്കില്‍ കറക്കം, എക്‌സൈസിന്റെ വലയിലായി ദമ്പതികള്‍
തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി ഗുളികകളുമായി നഴ്‌സിംഗ് വിദ്യാര്‍ഥികളായ ദമ്പതികള്‍ പിടിയില്‍. ഓണം സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ചു എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ദമ്പതിമാരെ പിടികൂടിയത്.

തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തില്‍ ചാക്ക ബൈപാസ് ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് 200 ഓളം നൈട്രോസെപാം ഗുളികകള്‍ (109.2 ഗ്രാം) കൈവശം വെച്ച് ഇവരെ പിടികൂടുന്നത്. ബൈക്കിലാണ് ഇവര്‍ ഗുളികകള്‍ കൊണ്ടുവന്നത്.

ദാരിദ്ര്യത്തെ പറപറപ്പിക്കാം, ഈ ചെടി വീട്ടുമുറ്റത്ത് നട്ടാല്‍ സംഭവിക്കും മാറ്റങ്ങള്‍
ചിറയിന്‍കീഴ് പിണര്‍വിളാകം വീട്ടില്‍ പ്രതാപന്‍ മകന്‍ പ്രജിന്‍ ( 27) ഇയാളുടെ ഭാര്യയായ കൊല്ലം ഉടയാന്‍വിള വീട്ടില്‍ ദര്‍ശന.എസ്.പിളള (22) എന്നിവരയൊണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്നിനായി ഉപയോഗിക്കുന്ന ഗുളികകള്‍ കൈവശം വച്ചത് എന്തിനാണെന്ന് ചോദ്യത്തിന് ഇവര്‍ക്ക് മറുപടി പറയാന്‍ കഴിഞ്ഞില്ല.

എന്‍ ഡി പി എസ് വകുപ്പ് പ്രകാരം കേസെടുത്തു ഇവരുടെ പക്കല്‍ നിന്നും തൊണ്ടി മണി ആയി 1630/ രൂപ കണ്ടെടുത്തു. പ്രതികള്‍ അവസാന വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ഥികളാണ്. പരിശോധനയില്‍ തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കൂടാതെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.സാജു , പ്രിവന്റീവ് ഓഫീസര്‍ ബിജു കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണ പ്രസാദ്, അജിത്ത് , അല്‍ത്താഫ്, അഭിജിത്ത് , വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ സജീന എന്നിവര്‍ പങ്കെടുത്തു.

ഇനി പച്ചപ്പും ഹരിതാഭയും ആസ്വദിക്കാം; മാളവികയുടെ ക്യൂട്ട് ചിത്രങ്ങള്‍ വൈറല്‍
അതേസമയം, തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഓഫീസും എക്‌സൈസ് കമ്മീഷണറുടെ ദക്ഷിണ മേഖലാ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയില്‍ മുട്ടത്തറ ഭാഗത്ത് വച്ച് 10.095 ഗ്രാം എം ഡി എം എ പിടികൂടി. ബൈക്കില്‍ എം ഡി എം എ കടത്തികൊണ്ട് വന്ന നെട്ടയം കാച്ചാണി സ്വദേശി ആദര്‍ശിനെ ഒന്നാം പ്രതിയായി അറസ്റ്റ് ചെയ്തു.

സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ട മുട്ടത്തറ വള്ളക്കടവ് സ്വദേശി സജു സോണിനെ രണ്ടാം പ്രതിയാക്കി കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുണ്ട് . ഒളിവില്‍പ്പോയ രണ്ടാം പ്രതിക്കുവേണ്ടി അന്വേഷണം തുടരുന്നു. ഓണാഘോഷങ്ങള്‍ക്ക് യുവാക്കള്‍ക്കിടയില്‍ എം ഡി എം എ വിതരണം ചെയ്യാന്‍ ഇറങ്ങിയവരായിരുന്നു ഇവര്‍.

പരിശോധനയില്‍ തിരുവനന്തപുരം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് എസ് ഷിജു. മേഖല സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രദീപ് റാവു, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രകാശ്, റജി കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കൃഷ്ണ പ്രസാദ്, ശിവന്‍, നജുമുദീന്‍, അജിത്ത്, അഭിജിത്ത്, അല്‍ത്താഫ് ഡ്രൈവര്‍ ഷെറിന്‍ എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications