Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ഷേത്ര നടയിൽ വൃദ്ധന്റെ കത്തിക്കരിഞ്ഞ മൃതദേഹം; വിഴിഞ്ഞം മുക്കോല പേരയിൽ മേലെ സരസ്വതി ദേവി ക്ഷേത്രനടയിൽ...സഹോദരിയുമായുള്ള വഴി തർക്കം, ആത്മഹത്യയെന്ന് പോലീസ്!!

തിരുവനന്തപുരം: വിഴിഞ്ഞം മുക്കോല പേരയിൽ മേലെ സരസ്വതി ദേവി ക്ഷേത്രനടയിൽ കത്തിക്കരിഞ്ഞ നിലയിൽ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി. സർവശക്തിപുരം ചുണ്ടുവിളാകം പേരയിൽ മേലെ ഡി.എസ് സദനത്തിൽ ദാമോദരനാണ് (69) മരിച്ചത്. ഞായറാഴ്ച രാത്രി 7.30 ഓടെ ആൽത്തറയിൽ വിളക്ക് വെക്കാനെത്തിയ സ്ത്രീയാണ് മൃതദേഹം ആദ്യമായി കണ്ടത്. തുടർന്ന് വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു.

വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വിഴിഞ്ഞം പൊലീസിന് മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നതിനാൽ ആദ്യം ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ദാമോദരനും സഹോദരനും തമ്മിൽ വഴിതർക്കം നിലവിലുണ്ടായിരുന്നതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും കുടുംബാംഗങ്ങൾ ആരോപിച്ചു. മരിച്ച ദാമോദരന്റെ വീടും സംഭവസ്ഥലവും തമ്മിൽ ഏകദേശം ഇരുനൂറ് മീ​റ്റർ ദൂരം മാത്രമേയുള്ളൂ. മരിച്ച വ്യക്തിയുടേതെന്ന് കരുതുന്ന ആത്മഹത്യകുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

Thiruvananthapuram

സഹോദരനുമായുള്ള വഴിതർക്കത്തിലുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചതായാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇന്ന് രാവിലെ ഇൻക്വസ്​റ്റിന് ശേഷം മെഡിക്കൽ കോളേജിലേക്ക് മാ​റ്റും. വിഴിഞ്ഞം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഫോറൻസിക് സംഘം ഇന്ന് സംഭവ സ്ഥലത്തെത്തും. കൂലിപ്പണിക്കാരനാണ് മരിച്ച ദാമോദരൻ. സുലോചനയാണ് ഭാര്യ. മക്കൾ: പ്രമി കൃഷ്ണൻ, പ്രജീപ് കൃഷ്ണൻ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+