ഊഞ്ഞാലിൽ വീണ, പുഞ്ചിരി തൂകി റിയാസ്; മന്ത്രിയുടെ ഓണച്ചിത്രം വൈറൽ
തിരുവനന്തപുരം: നാളെയാണ് ഓണം, എല്ലാവരും ഓണത്തിന്റെ ആവേശത്തിലുമാണ്. സോഷ്യൽ മീഡിയയിൽ ഓണച്ചിത്രങ്ങളാണ് വൈറൽ ആവുന്നതും. ഇപ്പോൾ മന്ത്രി മുഹമ്മദ് റിയാസ് ഓണാശംസകൾ നേർന്ന് ഫേസ്ബുക്കിൽ പങ്കുവെച്ച ഫോട്ടോയാണ് വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ഭാര്യ വീണയെ ഊഞ്ഞാലയാട്ടുന്ന ചിത്രമാണ് റിയാസ് പങ്കുവെച്ചത്.
പൂക്കൾ കൊണ്ട് അലങ്കരിച്ച ഊഞ്ഞലയിൽ വീണ ഇരിക്കുകയും റിയാസ് തൊട്ടുപിന്നിൽ നിൽക്കുന്നതുമാണ് ചിത്രം. രണ്ട് പേരും നീല തീമിലുള്ള വസ്ത്രം ആണ് ധരിച്ചത്. മുണ്ടും ഷർട്ടുമാണ് റിയാസിന്റെ വേഷം.

നീലയും മഞ്ഞയും ചുവപ്പും നിറങ്ങൾ ചേരുന്ന സാരിയാണ് വീണ ധരിച്ചിട്ടുള്ളത്. ഇരുവരും സന്തോഷത്തോടെ ചിരിക്കുന്ന ചിത്രത്തിന് ഒപ്പം 'ഓണാശംസകൾ' എന്നും എഴുതിയിട്ടുണ്ട്. റിയാസ് ഫോട്ടോ പങ്കുവെച്ചതിന് പിന്നാലെ തന്നെ ഫോട്ടോ വൈറൽ ആയിരുന്നു. നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിക്കൊണ്ടിരിക്കുന്നത്.












Click it and Unblock the Notifications