2015 ൽ ബംബർ നേടിയ ആ ഭാഗ്യവാൻ ഇവിടെയുണ്ട്.. അന്ന് കയ്യിൽ കിട്ടിയ സമ്മാനത്തുക എത്രയാണെന്നോ?
ഓണം ബംബർ എടുത്ത എല്ലാവരും ഇപ്പോൾ മുൾമുനയിൽ നിൽക്കുകയായിരിക്കും. ആരായിരിക്കും ആ ഭാഗ്യശാലി, 25 കോടി എത്താൻ പോകുന്നത് ആരുടെ കയ്യിലാണ്? ഒറ്റയ്ക്കും സംഘമായുമൊക്കെ ലോട്ടറി എടുത്തവർ ഉണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലാണ് ഓണം ബംബർ നറുക്കെടുപ്പ് നടത്തുന്നത്.
നറുക്കെടുപ്പിന് തൊട്ടുമുമ്പ് വരെ ലോട്ടറി വാങ്ങാനുള്ള അവസരമുണ്ട്. ആരായിരിക്കും ആ ഭാഗ്യവാൻ എന്ന് അറിയാനുള്ള ആകാംക്ഷ പോലെ തന്നെ ഇതിന് മുമ്പ് ലോട്ടറി അടിച്ച ഭാഗ്യശാലികളെക്കുറിച്ച് അറിയാനുള്ള കൗതുകവും ആളുകൾക്ക് ഉണ്ട്. കഴിഞ്ഞ വർഷം സമ്മാനം അടിച്ച അനൂപിനെക്കുറിച്ചാണ് ആളുകൾ കൂടുതൽ സംസാരിക്കുന്നത്. എന്നാൽ 2015 ലെ ഒന്നാം സമ്മാനം അടിച്ച തിരുവനന്തപുരത്തെ കീഴാറ്റിങ്ങലിലെ അയ്യപ്പൻ പിള്ള(72)യെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

2015 ലെ സംസ്ഥാന ലോട്ടറിയുടെ ഓണം ബംബർ സമ്മാനം 7 കോടിയായിരുന്നു, ഈ 7 കോടിയാണ് ഇദ്ദേഹത്തിന് അടിച്ചത്. ഏഴ് കോടി അടിച്ചെങ്കിലും ആഡംബര ജീവിതമൊന്നുമല്ല അയ്യപ്പന്. ഇപ്പോഴും സാധാരണക്കാരനെ പോലെ ജീവിക്കുന്നു. നികുതി കഴിച്ച് നാല് കോടി രൂപയോളം കിട്ടി. എന്നാൽ ഇൻകംടാക്സ് പ്രാക്ടീഷണറായി എത്തിയ ഒരാളുടെ ചതിയിൽ പെട്ട് 45 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി അയ്യുപ്പൻ പിള്ള പറയുന്നു.
സമ്മാനത്തുകയിൽ നിന്ന് നാല് മക്കൾക്കും വീട് വെച്ച് കൊടുത്തു. നാല് പേരുടേയും വിവാഹം നടത്തി. ബാക്കി തുക ബാങ്കിലും ചെറിയ ചിട്ടികളും നിക്ഷേപിച്ചു. സാധാരണ ലോട്ടറി ജേതാക്കൾ നേരിടുന്ന പ്രശ്നങ്ങൾ അയ്യപ്പനും നേരിട്ടു. സഹായം അഭ്യർത്ഥിച്ച് നിരവധിപേരാണ് എത്തിയത്. 783 കത്തുകൾ ആണ് സഹായം അഭ്യർത്ഥിച്ച് തപാൽ വഴി എത്തിയത്. ഇതിൽ രോഗികൾക്കും കിടപ്പാടം ഇല്ലാത്ത ചിലർക്കും സഹായം എത്തിച്ചു.
അതേസമയം കഴിഞ്ഞ തവണ ഓണം ബംബർ നേടിയ അനൂപിനും സാഹായാഭ്യർത്ഥന ഒരുപാട് എത്തിയിരുന്നു. അനൂപിന്റെ വീട്ടിലേക്ക് ധാരാളം ആളുകൾ എത്തി. അനൂപിന് വീടിനകത്ത് കയറാൻ പറ്റാത്ത അവസ്ഥ വന്നു. രാവിലെയും രാത്രിയും ഒക്കെ സഹായം അഭ്യർത്ഥിച്ച് ആളുകൾ വന്നിരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുന്നത് കൊണ്ട് തന്നെ ഇത്തവണത്തെ ഭാഗ്യശാലി പരസ്യമായി എത്തുമോ എന്ന കാര്യത്തിൽ സംശയമുണ്ട്.












Click it and Unblock the Notifications