• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Elections 2019

കടയ്ക്കാവൂരിൽ യുവാവിനെ ഇഷ്ടികകൊണ്ട് തലയ്ക്കടിച്ചുകൊന്ന സംഭവം; പ്രതി പിടിയിൽ

  • By Desk

ക​ട​യ്ക്കാ​വൂ​ർ​:​ ​വ​ക്കം​ ​ക​ണ്ണ​മം​ഗ​ലം​ ​ക്ഷേ​ത്ര​ത്തി​ന് ​സ​മീ​പം​ ​വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ​ ​യു​വാ​വി​നെ​ ​ഇ​ഷ്ടി​ക​ ​കൊ​ണ്ടു​ത​ല​യ്ക്ക​ടി​ച്ചു​ ​കൊ​ന്ന കേസിലെ പ്രതി വക്കം സ്വദേശി സന്തോഷിനെ കടയ്ക്കാവൂർ സി ഐ ഷെരീഫിന്റെ നേതൃത്വത്തിലുളള പൊലീസ് സംഘം അറസ്റ്ര് ചെയ്തു. വ​ക്കം​ ​റൈ​​​റ്റ​ർ​വി​ള​ ​ചു​ങ്ക​ക്കു​ടി​ ​വീ​ട്ടി​ൽ​ ​ബി​നു​വിനെ ​(37​)​ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്.

ശ​നി​യാ​ഴ്ച​ ​രാ​ത്രി​ 11.30​ ​ഓടെ​ വട്ടം കണ്ണമംഗലത്ത് ​ഉ​ത്സ​വത്തിനെത്തിയ ബിനുവും സന്തോഷുമായി ക്ഷേത്രത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിൽ വച്ച് വാക്കുതർക്കവും അടിപിടിയുമുണ്ടാകുകയും നിലത്തുവീണ ബിനുവിനെ സന്തോഷ് ഇഷ്ടികയ്ക്ക് തലയ്ക്കടിച്ച് കൊല്ലുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിൽ ബിജെപി നേട്ടം കൊയ്യുമെന്ന് സർവേ ഫലം; കുമ്മനത്തിന് പ്രതീക്ഷ, കേന്ദ്രത്തിൽ മോദി

​ ​പ​തി​നൊ​ന്ന് ​വ​ർ​ഷം​ ​മു​മ്പ് ​സ​ന്തോ​ഷി​നെ​ ​ബി​നു​ ​മ​ർ​ദ്ദി​ക്കു​ക​യും​ ​വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​​അ​ന്ന​ത്തെ​ ​സം​ഭ​വ​ത്തി​ന് ​ശേ​ഷം​ ​സ​ന്തോ​ഷ് ​വ​ക്ക​ത്ത് ​നി​ന്ന് ​ക​ട​യ്ക്കാ​വൂ​ർ​ ​നി​ല​യ്ക്കാ​മു​ക്ക് ​പ​റ​ട​യി​ലേ​ക്ക് ​താ​മ​സം​ ​മാ​റി.​ ​ഏ​റെ​ ​നാ​ൾ​ ​ശ​ത്രു​ക്ക​ളാ​യി​ ​ന​ട​ന്ന​ ​ഇ​രു​വ​രും​ ​പി​ന്നീ​ട് ​വൈ​രം​ ​മ​റ​ന്ന് ​സൗ​ഹൃ​ദ​ത്തി​ലാ​യി.​ ഈ കേസ് ​തീ​ർ​പ്പാ​ക്കു​ക​യും​ ​ചെ​യ്തു.​ എ​ന്നാ​ൽ​ ​ര​ണ്ടാ​ഴ്ച​ ​മു​മ്പ് ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​വീ​ണ്ടും​ ​ത​ർ​ക്ക​മു​ണ്ടാ​യി.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ശ​നി​യാ​ഴ്ച​ ​ഇ​രു​വ​രും​ ​അ​ടി​പി​ടി​കൂ​ടി​യ​ത്.​

ഇഷ്ടികയ്ക്ക് തലയ്ക്കടിയേറ്റ ബി​നു​വി​ന്റെ​ ​നി​ല​വി​ളി​കേ​ട്ട് ​സ​മീ​പ​വാ​സി​ക​ൾ​ ​ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും​ ​സ​ന്തോ​ഷ് ​ക​ട​ന്നു.​ ​ത​ല​യോ​ട്ടി​ ​ത​ക​ർ​ന്ന് ​ര​ക്തം​ ​വാ​ർ​ന്ന ​ ​ബി​നു​വി​നെ​ ​ക​ട​യ്ക്കാ​വൂ​ർ​ ​പൊ​ലീ​സ് ​ചി​റ​യി​ൻ​കീ​ഴ് ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ​ര​ക്ഷി​ക്കാ​നാ​യി​ല്ല.​ ​ ബിനുവിന്റെ ​മൃ​ത​ദേ​ഹം​ ​പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നുശേഷം ബന്ധുക്കൾക്ക് കൈമാറി.കൊ​ല്ല​പ്പെ​ട്ട​ ​ബി​നു​ ​അ​വി​വാ​ഹി​ത​നാ​ണ്.​ ​ഇ​യാ​ളു​ടെ​ ​പേ​രി​ൽ​ ​ക​ട​യ്ക്കാ​വൂ​ർ​ ​സ്റ്റേ​ഷ​നി​ൽ​ ​നി​ര​വ​ധി​ ​കേ​സു​ക​ളു​ണ്ട്.

Thiruvananthapuram

English summary
One arrested for murder of youth in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more