Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്ക്

കോവളം: ബൈപ്പാസ് റോഡിൽ ഇന്നലെ രാത്രി വെള്ളാറിൽ അമിതവേഗതയിൽ വന്ന കാറുകൾ കൂട്ടിയിടിച്ച് തെറിച്ച് എതിരെ വന്ന രണ്ടുബൈക്കുകളിൽ ഇടിച്ചുണ്ടായ വൻ അപകടത്തിൽ ഒരാൾ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. രാത്രി 9.30 നായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ പൂന്തുറ സ്വദേശി ആർലെന്റ് (40) ആണ് മരിച്ചത്. ബൈക്കിൽ കൂടെ യാത്ര ചെയ്തിരുന്ന ആർലെന്റിന്റെ ഭാര്യ ഐഡയേയും (35) കുഞ്ഞിനെയും പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അപകടത്തിൽ തെറിച്ച് സമീപത്തെ പൊന്തയിലേക്ക് തെറിച്ചുവീണ ആർലെന്റിനെ നാട്ടുകാരും പൊലീസും ചേർന്ന് ഏറെ നേരം തെരഞ്ഞാണ് കണ്ടെത്തിയത്. അപ്പോഴേക്കും അപകടത്തിൽ പെട്ടുണ്ടായ മുറിവുകളിൽ നിന്ന് രക്തംവാർന്ന് മരണം സംഭവിച്ചു. അപകടത്തിൽ പെട്ട മറ്റൊരുബൈക്ക് റോഡരുകിൽ നിറുത്തിയിട്ടിരിക്കുകയായിരുന്നു. വെളളാറിൽ റോഡ് നിർമ്മാണം നടക്കുന്നിടത്താണ് അപകടമുണ്ടായത്. ഇവിടെ വെളിച്ചവുമുണ്ടായിരുന്നില്ല.

kovalamaccident-

അപകടത്തിൽ പെട്ട കാറുകൾ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് റോഡിന്റെ വശങ്ങളിലേക്ക് തെറിച്ചുപോകുകയായിരുന്നു. ഒരു കാറിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. ഇയാൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തിൽ പെട്ട സ്വിഫ്റ്റ കാറിലുണ്ടായിരുന്ന പുഞ്ചക്കരി സ്വദേശി നിക്സൻ, മണക്കാട് സ്വദേശി ഹരീഷ്, അപകടത്തിൽ പെട്ട ഐ റ്റ്വെൻറി കാറിലെ ഡ്രൈവർ തുടങ്ങി 3 പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+