തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അനന്തു ഗിരീഷ് കൊലപാതകം : ഒളിവിലായിരുന്ന സുമേഷും പിടിയിൽ, കേസിലെ മുഴുവന്‍ പ്രതികളും പിടിയിലായി!!

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ കേസിൽ അവസാന പ്രതി പിടിയിൽ. കൃത്യത്തിൽ നേരിട്ട്പങ്കുള്ള നീറമൺകര സ്വദേശി സുമേഷിനെ(22) ഇന്നലെ രാവിലെയാണ് പൊലീസ്പിടികൂടിയത്. നീറമൺകര റാവൂസ് ലബോറട്ടറിക്ക് പിറക് വശത്തുള്ള ഇയാളുടെ വീട്ടിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വീടിനുസമീപം മഫ്തിയുലുണ്ടായിരുന്ന പൊലീസ് നൽകിയ വിവരത്തെതുടർന്നായിരുന്നു അറസ്റ്റ്.

കരുത്തരെ കളത്തിലിറക്കി മൂന്ന് മുന്നണികളും; തിരുവനന്തപുരത്ത് ശശി തരൂരോ കുമ്മനം രാജശേഖരനോ സി ദിവാകരനോ?കരുത്തരെ കളത്തിലിറക്കി മൂന്ന് മുന്നണികളും; തിരുവനന്തപുരത്ത് ശശി തരൂരോ കുമ്മനം രാജശേഖരനോ സി ദിവാകരനോ?

സംഭവശേഷം ഒളിവിൽ പോയ സുമേഷ് കൈയ്യിൽ കാശ് തീർന്നതിനാൽ ഇന്നലെ പുലർച്ചെയാണ് വീട്ടിലെത്തിയത്. വീട്ടുകാരിൽ നിന്ന് പണവും വാങ്ങി വസ്ത്രങ്ങളുമെടുത്ത് മടങ്ങാൻ തുടങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. ചോദ്യംചെയ്യലിൽ പ്രതി കുറ്റംസമ്മതിച്ചു. നേരത്തെ പിടിയിലായവരുടെ മൊഴിക്ക് സമാനമായ കാര്യങ്ങളാണ് സുമേഷും പറഞ്ഞതെന്ന് പൊലീസ്പറഞ്ഞു. സംഭവശേഷം ഒളിവിൽ പോയ സുമേഷ് ആദ്യം എറണാകുളത്ത് പാഴ്‌സൽ കമ്പനിയിൽ ജോലിനോക്കുന്ന ആലുപ്പുഴക്കാരൻ സുഹൃത്തിനൊപ്പമായിരുന്നു.

arrested-08-1

എറണാകുളത്ത് നിന്നും മുംബൈ, ഗോവ എന്നിവിടങ്ങളിലേക്കാണ് കടന്നത്. ഒരു സ്ഥലത്തും രണ്ട്ദിവസത്തിൽ കൂടുതൽ താമസിച്ചില്ല. പകരം ട്രെയിനുകളിൽ മാറി മാറി സഞ്ചരിച്ചു. മൊബൈൽ സ്വിച്ച് ഓഫ് ചെയ്തു. ഒരുതവണ മാത്രമാണ് ഇതിനിടെ ഫോൺ ഓണാക്കിയത്. നമ്പർ ട്രാക്ക് ചെയ്ത അന്വേഷക സംഘത്തിന് ഇയാൾ മുംബൈയിലാണെന്ന് മനസ്സിലായി. തുടർന്ന് അന്വേഷണ സംഘത്തിലെ ചിലർ മുംബൈയിലേക്ക് തിരിച്ചെങ്കിലും വിവരം ലഭിച്ചില്ല. സുമേഷിന്റെയും ഇയാൾ ബന്ധപ്പെടാനിടയുള്ള വ്യക്തികളുടെ വീടും പൊലീസ് നിരീക്ഷണത്തിലായിരുന്നു. കാശ്തീർന്നതോടെയാണ്ഇന്നലെ വീട്ടിലേക്ക് എത്തിയതെന്നുംപൊലീസ് വ്യക്തമാക്കി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ പത്താം പ്രതിയാണ് സുമേഷ്. ഇതോടെ കേസിൽ ഉൾപ്പെട്ട 14 പേരും പൊലീസ് പിടിയിലായി. 13 പേർ റിമാൻഡിലാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

Thiruvananthapuram
English summary
one more arrest in ananthu murder case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X