തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി, മരിച്ചത് മുംബൈയില്‍ നിന്നെത്തിയ തിരുവനന്തപുരം സ്വദേശി

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍ (76) ആണ് മരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നും നാട്ടിലെത്തിയ തങ്കപ്പന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്.

covid

Recommended Video

cmsvideo
ലോകം കോവിഡിന്റെ അപകടകരമായ ഘട്ടത്തില്‍ | Oneindia Malayalam

27ാം തീയതിയാണ് മുംബൈയില്‍ നിന്ന് ഇദ്ദേഹം തിരുവനന്തപുരത്തെത്തിയത്. 28ാം തീയതിയായിരുന്നു ഇദ്ദേഹം മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു. ഇന്നലെ രാത്രിയായിരുന്നു സ്രവപരിശോധനഫലം ലഭിച്ചത്. ഇദ്ദേഹത്തിന് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 24 ആയി.

അതേസമയം, കേരളത്തില്‍ കഴിഞ്ഞ ദിവസം 121 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. 79 പേരുടെ പരിശോധന ഫലമാണ് കഴിഞ്ഞ ഗിവസം നെഗറ്റീവായത്. ഇതോടെ 2057 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2229 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,617 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,77,955 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2662 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 281 പേരെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ടിക് ടോക് താരം സ്വന്തം ബ്യൂട്ടിപാർലറിൽ കൊല്ലപ്പെട്ട നിലയിൽ, പിന്നിൽ അയൽക്കാരൻ; വലവിരിച്ച് പൊലീസ്..!ടിക് ടോക് താരം സ്വന്തം ബ്യൂട്ടിപാർലറിൽ കൊല്ലപ്പെട്ട നിലയിൽ, പിന്നിൽ അയൽക്കാരൻ; വലവിരിച്ച് പൊലീസ്..!

വിശാഖപട്ടണത്ത് വീണ്ടും വാതക ചോര്‍ച്ച;രണ്ട് ജീവനക്കാര്‍ മരിച്ചു; നാല് പേര്‍ക്ക് ഗുരുതരംവിശാഖപട്ടണത്ത് വീണ്ടും വാതക ചോര്‍ച്ച;രണ്ട് ജീവനക്കാര്‍ മരിച്ചു; നാല് പേര്‍ക്ക് ഗുരുതരം

Thiruvananthapuram
English summary
One More Covid Death In kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X