വിവാഹാഭ്യർത്ഥന നിരസിച്ചതിന് പ്രതികാരം: യുവസംരംഭകയുടെ സ്ഥാപനത്തിൽ കഞ്ചാബ് വെച്ചു, ഒരാൾ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: വിവാഹാഭ്യർത്ഥന നിരസിച്ചതിന് യുവസംരംഭകയുടെ സ്ഥാപനത്തിൽ കഞ്ചാവ് വെച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. ഇതേ സ്ഥാപനത്തിൽ ജോലിക്കാരിയായിരുന്ന ഉഷയാണ് പിടിയിലായിട്ടുള്ളത്. കഞ്ചാവ് വെക്കാൻ പ്രതിയ്ക്ക് സഹായങ്ങൾ ചെയ്തുനൽകിയത് ഉഷയാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. കഴിഞ്ഞ ജനുവരിയിലാണ് സംഭവം.
കൈത്തറി സ്ഥാപനമായ വീവേഴ്സ് വില്ലയുടെ ഉടമയായ വഴയില സ്വദേശി ശോഭാ വിശ്വനാഥന്റെം സ്ഥാനപത്തിലാണ് കഞ്ചാവ് വെച്ചത്. ഇതിനിടെ സ്ഥാപനം റെയ്ഡ് നടത്തിയ പോലീസ് കഞ്ചാവ് പിടിച്ചെടുക്കുകയും ശോഭയെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതോടെയാണ് സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ശോഭ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയത്. ഇതോടെയാണ് കേസിൽ നിർണ്ണായക വഴിത്തിരിവുണ്ടാകുന്നത്. മുഖ്യമന്ത്രിയുടെ നിർദേശം പ്രകാരം ക്രൈംബ്രാഞ്ച് വീണ്ടും കേസ് അന്വേഷിക്കുകയായിരുന്നു. ശോഭയുടെ സുഹൃത്തായ ഹരീഷാണ് അറസ്റ്റിലായത്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രി ഉടമയുടെ മകൻ കൂടിയാണ് ഹരീഷ്.
ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

സ്ഥാപനത്തിൽ ക്രമക്കേട് നടത്തിയതായി കണ്ടെത്തിയതിന് പിന്നാലെ വീവേഴ്സ് വില്ലേജിൽ നിന്ന് പുറത്താക്കിയ വിവേക് രാജിന് കഞ്ചാവ് നൽകിയത് ഹരീഷ് ആണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇപ്പോൾ അറസ്റ്റിലായ ഉഷയാണ് ഓഫീസിൽ കഞ്ചാവ് ഒളിപ്പിച്ചതെന്നും ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിവേക് തന്നെയാണ് ഇക്കാര്യം ക്രൈ ബ്രാഞ്ചിനോട് തുറന്ന് സമ്മതിച്ചിട്ടുള്ളത്. ഇതിന് ശേഷം വീവേഴ്സ് വില്ലേജിൽ ലഹരി വിൽപ്പനയുണ്ടെന്ന വിവരം പോലീസിനെ വിളിച്ചറിയിച്ചത് ഹരീഷ് ആയിരുന്നുവെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന്റെ സത്യാവസ്ഥ വെളിപ്പെട്ടതോടെ വിവേക് രാജിനെയും ഹരീഷിനെയും പ്രതിയാക്കിക്കൊണ്ട് ക്രൈമ ബ്രാഞ്ച് എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. അതേ സമയം ശോഭ വിശ്വനാഥനെതിരായ കേസും പോലീസ് റദ്ദാക്കിയിരുന്നു. ജനുവരി 31ന് വഴുതക്കാട്ടുള്ള വീവേഴ്സ് വില്ലേജിൽ നിന്ന് 850 ഗ്രാം കഞ്ചാവാണ് നാർക്കോട്ടിക്സ് വിഭാഗം പിടിച്ചെടുത്തത്.












Click it and Unblock the Notifications