തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

21 മന്ത്രിമാര്‍ക്ക് 20 മന്ദിരങ്ങള്‍ മാത്രം: പുതിയ മന്ദിരം നിർമ്മിക്കാൻ തയ്യാറെടുത്ത് സംസ്ഥാനം

21 മന്ത്രിമാര്‍ക്ക് 20 മന്ദിരങ്ങള്‍ മാത്രം: പുതിയ മന്ദിരം നിർമ്മിക്കാൻ തയ്യാറെടുത്ത് സംസ്ഥാനം

Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തിന് 1 പുതിയ മന്ത്രി മന്ദിരം കൂടി വരുന്നു. തിരുവനന്തപുരം വഴുതക്കാട് റോസ് ഹൗസിന്റെ വളപ്പിലാണ് പുതിയ മന്ദിരം പണിയാൻ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന പൊതുമരാമത്ത് വകപ്പ് കെട്ടിട നിര്‍മാണത്തിനായുള്ള നടപടികള്‍ ആരംഭിച്ചതായാണ് വിവരം.

നിലവിൽ കണ്ടെത്തിയിരിക്കുന്ന സ്ഥലത്ത് വിശാലമായ രീതിയിൽ മന്ദിരം പണിയാൻ സാധിക്കും. റോസ് ഹൗസ് വളപ്പിന്റെ പിന്‍ഭാഗത്താണ് പുതിയ മന്ദിരം നിര്‍മിക്കുന്നത്.

kerala

നിലവിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ ഔദ്യോഗിക വസതി ആണ് റോസ് ഹൗസ്. എന്നാൽ, കായിക മന്ത്രി വി.അബ്ദുറഹ്‌മാന്‍ വാടക വീട്ടിൽ ആണ് താമസം. അതേ സമയം, 21 മന്ത്രിമാര്‍ക്ക് താമസിക്കാന്‍ 20 മന്ദിരങ്ങള്‍ മാത്രം ഉള്ള സാഹചര്യത്തിൽ ആണ് പുതിയ മന്ദിരം സംസ്ഥാനത്ത് നിര്‍മിക്കുന്നത്.

ആ കളി ഇനി നടക്കില്ല, പണിയുള്ളവർ വേണ്ട, നേതാക്കള്‍ പണിയെടുക്കണം: കടുപ്പിച്ച് കെപിസിസിആ കളി ഇനി നടക്കില്ല, പണിയുള്ളവർ വേണ്ട, നേതാക്കള്‍ പണിയെടുക്കണം: കടുപ്പിച്ച് കെപിസിസി

കേരള മുഖ്യമന്ത്രി അടക്കം 21 മന്ത്രിമാരാണ് ഉളളത്. എന്നാൽ, 20 പേര്‍ക്കുള്ള ഔദ്യോഗിക വസതി ആണ് ഇപ്പോൾ നിലവിൽ ഉളളത്. മന്ത്രിമന്ദിരത്തിന്റെ ബുദ്ധിമുട്ട് പരിഹരിക്കാനാണ് ഈ പുതിയ കെട്ടിടം നിര്‍മിക്കുന്നു എന്നാണ് ഔദ്യോഗിക വിശദീകരണം.

Recommended Video

cmsvideo
ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് ഫ്ലൊറോണ സ്ഥിരീകരിച്ചു | Oneindia Malayalam

Thiruvananthapuram
English summary
one new ministerial building for Kerala is coming up at Vazhuthacaud Rose House, Thiruvananthapuram.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X