അണ്ടൂർക്കോണം ഡിവൈഎഫ്ഐ -യൂത്ത് കോൺഗ്രസ് സംഘർഷം: ഒരാൾ റിമാന്റിൽ, യൂത്ത് കോൺഗ്രസ് പ്രവർത്തകന് പരിക്ക്!
പോത്തൻകോട്: അണ്ടൂർക്കോണത്ത് ഡിവൈഎഫ്ഐ -യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റു, യൂത്ത് കോൺഗ്രസ് പ്രവർത്തന് ഗുരുതര പരിക്ക്. ഡിവൈഎഫ്ഐ കണിയാപുരം മേഖല സെക്രട്ടറി റഫീഖ് (31) സിപിഎം കണിയാപുരം ലോക്കൽ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ ഹരീഷ്‌കുമാർ (39), യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ജസിം (30) എന്നിവർക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാത്രി 10.30നായിരുന്നു സംഭവം.
ഡിവൈഎഫ്ഐയിൽ നിന്നും രാജിവെച്ച് കോൺഗ്രസിലെത്തിയ ആളാണ് ജസിം. ശശിതരൂർ എംപിയുടെ തിരഞ്ഞെടുപ്പ് വിജയ പര്യടനവുമായി ബന്ധപ്പെട്ട് അണ്ടൂർക്കോണത്ത് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരുന്ന കൊടികൾ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ എടുത്തുമാറ്റിയെന്നാരോപിച്ച് സ്ഥലത്ത് സ്ഥാപിച്ചിരുന്ന സി.പി.എമ്മിന്റെ കൊടികൾ ജസീം എടുത്ത് മാറ്റിയിരുന്നു. ഇതേ തുടർന്ന് ഇരുകൂട്ടരും പോത്തൻകോട് പൊലീസിൽ പരാതി നൽകിയിരുന്നു.

സി.ഐയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഇരുകൂട്ടരും പ്രശ്‌നം ഒത്തു തീർപ്പാക്കി മടങ്ങുകയും ചെയ്‌തു. എന്നാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് പിരിഞ്ഞ ശേഷം ഒറ്റയ്ക്ക് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന ജസീമിനെ സി.പി.എം പ്രവർത്തകർ ആക്രമിക്കുകയും ജസീമിന്റെ മുഖത്ത് തടിക്കഷണം ഉപയോഗിച്ച് അടിക്കുകയും ചെയ്‌തു. ആക്രമണത്തിൽ തടിക്കഷണത്തിന്റെ ഒരു ഭാഗം മുഖത്ത് തറച്ചിരുന്നത് ആശുപത്രിയിലെത്തിയാണ് നീക്കം ചെയ്‌തത്. തുടർന്നുണ്ടായ സംഘർഷത്തിലാണ് രണ്ട് സി.പി.എം പ്രവർത്തകർക്ക് കുത്തേറ്റത്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലുള്ള ജസീം പൊലീസ് കസ്റ്റഡിയിലാണ്. ഇരുവിഭാഗത്തിനുമെതിരെ കേസെടുത്തതായും സ്ഥലത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications