തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരുവനന്തപുരത്ത് ഡെലിവറി ബോയ്ക്ക് കൊവിഡ്! തലസ്ഥാനത്ത് ആശങ്ക കനക്കുന്നു

Google Oneindia Malayalam News

തിരുവനന്തപുരം: ഓണ്‍ലൈന്‍ ഭക്ഷണം വിതരണം നടത്തുന്നയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം ആശങ്കയില്‍. ഇതോടെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തലസ്ഥാനത്ത് ഇന്ന് 16 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ വിവരം ചുവടെ.

റിയാദിൽ നിന്ന് ജൂലൈ രണ്ടിന് തിരുവനന്തപുരത്തെത്തിയ മലയം, കുന്നുവിള സ്വദേശി 32 കാരൻ. രോഗലക്ഷണമുണ്ടായിരുന്നതിനെ തുടർന്ന് എയർപോർട്ടിൽ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചു. സൗദിയിൽ നിന്നും ജൂൺ29ന് തിരുവനന്തപുരത്തെത്തിയ കന്യാകുമാരി, കുഴിവിള സ്വദേശി 51 കാരൻ. ഗോകുലം മെഡിക്കൽ കോളേജിൽ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലായിരുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചു.

കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച! യുഡിഎഫ് സീറ്റുയർത്തും, ബിജെപിക്ക് ചരിത്ര നേട്ടമെന്ന് സർവ്വേ!കേരളത്തിൽ എൽഡിഎഫിന് ഭരണത്തുടർച്ച! യുഡിഎഫ് സീറ്റുയർത്തും, ബിജെപിക്ക് ചരിത്ര നേട്ടമെന്ന് സർവ്വേ!

തിരുവനന്തപുരം കല്ലാട്ടുമുക്ക് സ്വദേശി 31 കാരൻ. കുമരിച്ചന്ത മത്സ്യ മാർക്കറ്റിലെ ജീവനക്കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂലൈ ഒന്നിന് ഫോർട്ട് താലൂക്ക് ആശുപത്രിയിലെത്തി കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. ദുബായിൽ നിന്നും ജൂൺ 26ന് എത്തിയ തിരുവനന്തപുരത്തെത്തിയ അഞ്ചുതെങ്ങ് സ്വദേശി 26 കാരൻ. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

covid

കുന്നത്തുകാൽ, എരവൂർ സ്വദേശി 37 കാരൻ. സൊമാറ്റോ ഓൺലൈൻ ഭക്ഷണ വിതരണ സ്ഥാപനത്തിൽ ഡെലിവറി ബോയി ആയി ജോലി ചെയ്യുന്നു. പാളയം പരിസരത്ത് ഭക്ഷണവിതരണം നടത്തി. പാളയം മത്സ്യമാർക്കറ്റിന്റെ പിന്നിലെ ലോഡ്ജിലായിരുന്നു താമസം. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് സ്വയം വീട്ടുനിരീക്ഷണത്തിൽ പ്രവേശിച്ചു. ജൂലൈ ഒന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

പൂന്തുറ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 66 കാരൻ. യാത്രാപശ്ചാത്തലമില്ല. രോഗലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന് വീട്ടുനിരീക്ഷണത്തിലായിരുന്നു. സഹോദരനൊഴികെ ആരുമായും നേരിട്ടുബന്ധപ്പെട്ടിട്ടില്ല. ജൂലൈ രണ്ടിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. പൂന്തുറ പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന 27 കാരൻ. മെഡിക്കൽ റെപ്രസന്റേറ്റീവായി ജോലി നോക്കുന്നു. കഴക്കൂട്ടം പരിസരത്തെ ആശുപത്രികളിലും നാലാഞ്ചിറ കെ.ജെ.കെ ആശുപത്രിയിലും സന്ദർശിച്ചിട്ടുണ്ട്. ജൂലൈ മൂന്നിന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പിലും പിടിച്ച് കെട്ടാനാകില്ല! ഇടത് മുന്നണി തരംഗമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേതദ്ദേശ തിരഞ്ഞെടുപ്പിലും പിടിച്ച് കെട്ടാനാകില്ല! ഇടത് മുന്നണി തരംഗമെന്ന് ഏഷ്യാനെറ്റ് ന്യൂസ് സര്‍വ്വേ

കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ തുമ്പ സ്വദേശി 45 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ കന്യാകുമാരി, തഞ്ചാവൂർ സ്വദേശി 29 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്ന് ജൂൺ 26ന് എത്തിയ കഠിനംകുളം സ്വദേശിനി 62 കാരി. ജൂൺ 26ന് തന്നെ കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. ഖത്തറിൽ നിന്നും ജൂൺ 29ന് നെടുമ്പാശ്ശേരിയിൽ എത്തിയ വെട്ടുതറ സ്വദേശി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

യു.എ.ഇയിൽ നിന്നും ജൂൺ 29ന് നെടുമ്പാശ്ശേരിയിലെത്തിയ ഇടവ സ്വദേശി 22 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്നും ജൂൺ 29ന് എത്തിയ കഠിനംകുളം സ്വദേശി 39 കാരൻ. ഇന്ന് രോഗം സ്ഥിരീകരിച്ചു. ഖത്തറിൽ നിന്നും ജൂൺ 25ന് എത്തിയ ആലപ്പുഴ, മാവേലിക്കര സ്വദേശിനി 53 കാരി. ഇന്ന് രോഗം സ്ഥിരീകരിച്ചു. കുവൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തിയ കന്യാകുമാരി സ്വദേശി 30 കാരൻ. ജൂൺ 27ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു. വൈറ്റിൽ നിന്നും ജൂൺ 26ന് തിരുവനന്തപുരത്തെത്തിയ ഉഴമലയ്ക്കൽ സ്വദേശി 36 കാരൻ. ജൂൺ 27ന് കോവിഡ് പരിശോധന നടത്തി. ഇന്ന് രോഗം സ്ഥിരീകരിച്ചു.

Thiruvananthapuram
English summary
Online food delivery boy confirmed Covid 19 in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X