Get Updates
Get notified of breaking news, exclusive insights, and must-see stories!

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ഉറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനോപകരണങ്ങള്‍ ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. വട്ടിയൂര്‍ക്കാവ് എം.എല്‍.എ അഡ്വ.വി.കെ പ്രശാന്തിന്റെ പ്രത്യേക വികസന ഫണ്ടില്‍ നിന്നും 35,50,000/ (മുപ്പത്തി അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപ) വകയിരുത്തി പട്ടം ഗവ.മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സജ്ജമാക്കിയ സയന്‍സ് ലാബിന്റെയും സ്‌കൂള്‍ വെബ്‌സൈറ്റിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതു വിദ്യാലയങ്ങളിലെ അദ്ധ്യാപകരും ഇതര ജീവനക്കാരും തങ്ങളുടെ മക്കളെ പൊതു വിദ്യാലയങ്ങളില്‍ തന്നെ ചേര്‍ത്ത് പഠിപ്പിക്കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ഹയര്‍ സെക്കന്ററി വിഭാഗത്തിനാവശ്യമായ ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.

kerala

പദ്ധതി അടങ്കല്‍ തുകയില്‍ ബാക്കി വന്ന 4 ലക്ഷം രൂപ വിനിയോഗിച്ച് കമ്പ്യൂട്ടര്‍ ലാബിലേക്കാവശ്യമായ കമ്പ്യൂട്ടറുകള്‍ വാങ്ങും. എല്‍.ഐ.സി എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും എല്‍.ഐ.സി ജീവനക്കാരും സമാഹരിച്ച സ്മാര്‍ട്ട് ഫോണുകള്‍ സ്‌കൂളിന് കൈമാറി. നോ ഡിജിറ്റല്‍ ഡിവൈഡ് ക്യാമ്പസ് എന്ന ക്യാമ്പയിനിന്റെ ഭാഗമായി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍ സമാഹരിച്ച സ്മാര്‍ട്ട് ഫോണുകളുടെ വിതരണം മേയര്‍ ആര്യാ രാജേന്ദ്രന്‍ നിര്‍വ്വഹിച്ചു.

ഇന്ധന വില വർധനവിന് എതിരെ റോഡിൽ അടുപ്പ് കൂട്ടി പ്രതിഷേധം- ചിത്രങ്ങൾ

അഡ്വ.വി.കെ പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ.കെ.എസ് റീന, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ അനിത കുമാരി, ഹെഡ്മിസ്ട്രസ് നസീമാ ബീവി, കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍ റാണി.ജി.എം, പി.ടി.എ പ്രസിഡന്റ് അജിത് കുമാര്‍, ജനറല്‍ സ്റ്റാഫ് സെക്രട്ടറി രതി.എസ്.നായര്‍ എന്നിവര്‍ സംസാരിച്ചു. ഡിജിറ്റല്‍ ഈഡന്‍സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനമാണ് സ്‌കൂളിനു വേണ്ടി വെബ്‌സൈറ്റ് തയ്യാറാക്കി നല്‍കിയത്.

ബിക്കിനി ലുക്കില്‍ പൂളില്‍ തിളങ്ങി മൗനി റോയ്; സെക്‌സിയായിട്ടുണ്ടെന്ന് ആരാധകര്‍

Recommended Video

cmsvideo
    Kerala announced free internet to students | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+