തലസ്ഥാനത്ത് പരസ്യം നല്‍കി ഓൺലൈൻ പെൺവാണിഭം, 9 പേർ അറസ്റ്റിൽ, റെയ്ഡിൽ കണ്ടത് ഞെട്ടിക്കുന്നത്.!
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങള്‍ സജീവമാകുന്നു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒമ്പത് പേര്‍ അറസ്റ്റിലായി. വാടക വീട് കേന്ദ്രീകരിച്ചാണ് സംഘം പ്രവര്‍ത്തിക്കുന്നത്. വെബ്‌സൈറ്റുകളില്‍ പരസ്യം നല്‍കിയാണ് സംഘം ഇടപാടുകള്‍ നടത്തുന്നത്. നിരവധി യുവതികള്‍ ഇവരുടെ വലയില്‍പ്പെട്ടെന്നാണ് വിവരം.

ആര്‍സിസിയിലെ രോഗികള്‍ക്ക് മുറി നല്‍കണമെന്ന് വ്യാജേന നഗരത്തില്‍ രണ്ട് നില കെട്ടിടം വാടകയ്ക്ക് എടുത്താണ് സംഘം പ്രവര്‍ത്തിക്കുന്നത്. എട്ട് മുറികളാണ് കെട്ടിടത്തിലുള്ളത്. പൊലീസ് റെയ്ഡ് നടത്തിയതിന് ശേഷമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. റെയിഡില്‍ 80,900 രൂപയും കണ്ടെടുത്തിട്ടുണ്ട്.
കുമാരപുരം സ്വദേശി ബാലു (50), ഗൗരീശപട്ടം സ്വദേശി വിജയ് മാത്യു(24), ശംഖുമുഖം സ്വദേശിനി (54), പൂന്തുറ സ്വദേശിനി (32), പോത്തന്‍കോട് സ്വദേശി സച്ചിന്‍ (21), വിഴിഞ്ഞം സ്വദേസി ഇര്‍ഷാദ് (22) വെങ്ങാനൂര്‍ സ്വദേശി മനോജ് (24), പ്ലാമൂട് സ്വദേശി അനന്തു (21), പൗഡിക്കോണം സ്വദേസി അമല്‍ (26) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ വിജയും ബാലുവുമാണ് സംഘത്തിലെ പ്രധാനികള്‍, ഇവരാണ് പ്രധാന നടത്തിപ്പുകാര്‍.












Click it and Unblock the Notifications