തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്‍എസ്എസുകാര്‍ക്കെതിരെയുള്ള കേസ് പിന്‍വലിച്ചത് ഉമ്മന്‍ചാണ്ടിയാണ്.... ഞാനല്ല, ഞെട്ടിച്ച് ചെന്നിത്തല!

Google Oneindia Malayalam News

തിരുവനന്തപുരം: ആര്‍എസ്എസ് ബന്ധത്തിന്റെ പേരിലുള്ള സിപിഎം-കോണ്‍ഗ്രസ് പോരില്‍ ഉമ്മന്‍ചാണ്ടിയെ പ്രതിക്കൂട്ടിലാക്കി രമേശ് ചെന്നിത്തല. താന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ ആര്‍എസ്എസുകാര്‍ പ്രതികളായ കേസ് പിന്‍വലിച്ചത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്ന് ചെന്നിത്തല വെളിപ്പെടുത്തി. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കൈയ്യിലിരുന്ന ഒരു വകുപ്പാണ് ആ തീരുമാനമെടുത്തത്. എന്റെ കൈയ്യില്‍ ആഭ്യന്തരമന്ത്രി സ്ഥാനം വഹിച്ചപ്പോള്‍ ആ വകുപ്പ് ഇല്ലായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.

1

Recommended Video

cmsvideo
Pinarayi vijayan's angry to response to Media | Oneindia Malayalam

അഡിമിനിസ്‌ട്രേഷന്‍ ഓഫ് ജസ്റ്റിസ് എന്ന വകുപ്പായിരുന്നു അത്. കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര മന്ത്രിയായ എനിക്ക് ഒരു പവറുമില്ലായിരുന്നു. കാരണം എന്റെ കൈയ്യില്‍ ആ വകുപ്പ് ഉണ്ടായിരുന്നില്ല. പിന്നെ ഞാനെങ്ങനെയാണ് കേസ് പിന്‍വലിക്കുക. മുഖ്യമന്ത്രിയുടെ കൈയ്യിലായിരുന്നു ആ വകുപ്പെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം മാധ്യമപ്രവര്‍ത്തകര്‍ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള വ്യക്തമായ ആരോപണമാണ് ഉന്നയിച്ചതെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ കോടിയേരിയുടെ ആരോപണത്തിന് മറുപടി പറയുക മാത്രമാണ് താന്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു.

കോടിയേരി തന്നെ വ്യക്തിഹത്യ ചെയ്യാനാണ് ശ്രമിക്കുന്നത്. എത്ര വ്യക്തിപഹത്യ നടത്തിയാലും താന്‍ മുന്നോട്ട് പോകും. അതേസമയം കോവിഡ് കാലത്ത് സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് മുന്‍ ശബരിമല ല്‍േശാന്തിയെ കൊണ്ട് കോടിയേരി സ്വന്തം വീട്ടില്‍ ശത്രുസംഹാര പൂജ നടത്തിയെന്ന് ചെന്നിത്തല ആരോപിച്ചു. താനത് പറയേണ്ട എന്ന് കരുതിയതാണ്. എന്നാല്‍ തുടര്‍ച്ചയായി വ്യക്തിഹത്യകള്‍ക്ക് കോടിയേരി ശ്രമിക്കുന്നത് കൊണ്ടാണ് തനിക്ക് ഇക്കാര്യം പറയേണ്ടി വരുന്നത്. കോടിയേരി ശത്രുസംഹാര പൂജ നടത്തുന്നതില്‍ പിണറായിയാണ് പേടിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു.

2005ല്‍ എംജി കോളേജിലെ പോലീസ് നടപടിക്കിടെ അന്നത്ത പേരൂര്‍ക്കട സിഐയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു എബിവിപി നേതാവ് ആദര്‍ശ്. ഇയാളെ രക്ഷപ്പെടുത്താന്‍ വേണ്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ വധശ്രമക്കേസ് പിന്‍വലിച്ചത്. ആദര്‍ശിന് പോലീസ് കോണ്‍സ്റ്റബിളായി ജോലി ലഭിക്കാന്‍ വേണ്ടിയായിരുന്നു ഇത്. എന്നാല്‍ ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്ന വകുപ്പ് കൈകാര്യം ചെയ്തിരുന്നത് ഉമ്മന്‍ചാണ്ടിയാണെന്നാണ് ചെന്നിത്തല പറഞ്ഞത്. ഇത് കോണ്‍ഗ്രസിനുള്ളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഉറപ്പാണ്.

Thiruvananthapuram
English summary
oommen chandi withdrawn cases against rss workers says ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X