തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

റബ്ബര്‍ ആക്റ്റ് ഭേദഗതി: കേന്ദ്ര നീക്കം പ്രതിഷേധാർഹം, അടിയന്തരമായി പിന്മാറണമെന്ന് ഉമ്മൻ ചാണ്ടി

Google Oneindia Malayalam News

തിരുവനന്തപുരം: 1947ലെ റബ്ബര്‍ ആക്റ്റ് ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണ് എന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു. പൊതുവേ തന്നെ കഷ്ടത്തിലായ കർഷകരെ കൊവിഡ് വ്യാപനം മൂലമുളള ലോക്ക് ഡൌൺ കൂടുതൽ ദുരിതത്തിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ കർഷകരെ കൂടുതൽ ദുരിതത്തിലാക്കുന്ന നീക്കം നടത്തുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്.

Recommended Video

cmsvideo
റബ്ബർ ആക്ട് ഭേദഗതി കർഷകദ്രോഹ നടപടിയെന്ന് ഉമ്മൻ ചാണ്ടി

ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ഉമ്മൻ ചാണ്ടി പ്രതിഷേധം ഉയർത്തിയിരിക്കുന്നത്. 1947ലെ റബ്ബര്‍ ആക്റ്റ് ഭേദഗതി ചെയ്യാനുള്ള നീക്കത്തിൽ നിന്ന് കേന്ദ്രം അടിയന്തരമായി പിൻമാറണം എന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരും പ്രശ്നത്തിൽ ഇടപെടണമന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.

oc

ഉമ്മൻ ചാണ്ടിയുടെ പ്രതികരണം ഇങ്ങനെ: 'റബ്ബര്‍ മേഖലയുടെ സമസ്ത തലങ്ങളേയും ഗുണപരമായ രീതിയില്‍ നിയന്ത്രിക്കുന്നതിലും കര്‍ഷക ക്ഷേമം ഉറപ്പുവരുത്തുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്ന റബ്ബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഇല്ലാതാക്കുന്ന വിധത്തില്‍ 1947ലെ റബ്ബര്‍ ആക്റ്റ് ഭേദഗതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കം പ്രതിഷേധാര്‍ഹമാണ്.

വിലത്തകര്‍ച്ചയും അനിയന്ത്രിതമായ റബ്ബര്‍ ഇറക്കുമതിയും മൂലം ദുരിതമനുഭവിക്കുന്ന റബ്ബര്‍ കര്‍ഷകര്‍ക്ക് കനത്ത ആഘാതമാണ് ഈ നിയമഭേദഗതി. റബ്ബര്‍ കര്‍ഷകരെ ദ്രോഹിക്കുന്ന തെറ്റായ ഈ നടപടിയില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി പിന്തിരിയണം. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്നും മുഖ്യമന്ത്രിയോടും കൃഷി വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.'

സച്ചിന്‍ പൈലറ്റിന് പ്രിയങ്ക ഗാന്ധി വാക്ക് നല്‍കി, 3 മണിക്കൂറിനുളളിൽ ഗെഹ്ലോട്ട് പിടിച്ച് പുറത്താക്കി!സച്ചിന്‍ പൈലറ്റിന് പ്രിയങ്ക ഗാന്ധി വാക്ക് നല്‍കി, 3 മണിക്കൂറിനുളളിൽ ഗെഹ്ലോട്ട് പിടിച്ച് പുറത്താക്കി!

ഗെഹ്ലോട്ടിന് തിരിച്ചടി! സച്ചിൻ പൈലറ്റിന് ആശ്വാസം! പൈലറ്റ് ക്യാംപിനെതിരായ നടപടിയിൽ ഹൈക്കോടതി ഉത്തരവ്!ഗെഹ്ലോട്ടിന് തിരിച്ചടി! സച്ചിൻ പൈലറ്റിന് ആശ്വാസം! പൈലറ്റ് ക്യാംപിനെതിരായ നടപടിയിൽ ഹൈക്കോടതി ഉത്തരവ്!

പൈലറ്റിന് മുന്നില്‍ വാതിലടയുന്നു! 2 വിമതരെ പുറത്താക്കി കോണ്‍ഗ്രസ്, കേന്ദ്രമന്ത്രിക്കെതിരെ കേസ്!പൈലറ്റിന് മുന്നില്‍ വാതിലടയുന്നു! 2 വിമതരെ പുറത്താക്കി കോണ്‍ഗ്രസ്, കേന്ദ്രമന്ത്രിക്കെതിരെ കേസ്!

Thiruvananthapuram
English summary
Oommen Chandy against amending rubber act 1947
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X