• search
  • Live TV
തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എന്നാലും എന്റെ കടകംപള്ളീ എങ്ങനെ സാധിക്കുന്നു ഇതൊക്കെ..! മിടുക്കന്‍, മന്ത്രിയെ ട്രോളി കെ സുരേന്ദ്രൻ

തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫണ്ട് ഉപയോഗിച്ച് കഴക്കൂട്ടത്ത് നിര്‍മ്മിച്ച ഓഡിറ്റോറിയത്തില്‍ അഴിമതിയുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കുളത്തൂര്‍ കോലോത്തുകര സര്‍ക്കാര്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിര്‍മ്മിച്ച ഓപ്പര്‍ ഓഡിറ്റോറയത്തിനാണ് 35 ലക്ഷം രൂപ ചെലവായത്. സംഭവം വിവാദമായതിന് പിന്നാലെ വിജിസസ് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി കടകംപള്ളി പൊതുമരാമത്ത് മന്ത്രി ജി സുധാകരന് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് കടകംപള്ളിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ സുരേന്ദ്രൻ..

700 സ്‌ക്വയര്‍ഫീറ്റ്

700 സ്‌ക്വയര്‍ഫീറ്റ്

ഓപ്പണ്‍ സ്റ്റേജും ശുചിമുറി സൗകര്യങ്ങളും രമ്ട് ഗ്രീന്‍ റൂമുകളുമുള്ള ഓഡിറ്റോറിയം നിര്‍മ്മിച്ചത് 700 സ്‌ക്വയര്‍ഫീറ്റിലാണ്. മേല്‍ക്കൂര നിര്‍മ്മിച്ചത് ഷീറ്റ് കൊണ്ടാണ്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ഫേസ്ബുക്കില്‍ പോസ്റ്റിട്ടപ്പോള്‍ നാട്ടുകാര്‍ പൊങ്കാലയിട്ടിരുന്നു.

സംശയം

സംശയം

അതേസമയം, ഉദ്ഘാടന ദിവസം മന്ത്രി ഈ സംശയം തന്നോട് പങ്കുവച്ചിരുന്നെന്ന് സിപിഎം വാര്‍ഡ് കൗണ്‍സിലര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചിരുന്നു. പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച് മന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. പൊതുമരാമത്താണ് നിര്‍മ്മാണം നടത്തിയതെന്നും ഉദ്യോഗസ്ഥരോട് വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞിരുന്നു.

ഓഡിറ്റോറിയം

ഓഡിറ്റോറിയം

എന്നാല്‍ അനുവദിച്ച പണം ഓഡിറ്റോറിയം നിര്‍മ്മാണത്തിന് തികയാത്തതിനാലാണ് ഓപ്പണ്‍സ്റ്റേജ് നിര്‍മ്മിച്ചതെന്നും കരാറുകാരന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പണം ഇതുവരെ ലഭിച്ചിട്ടില്ലെന്നും കരാറുകാരന്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ മന്ത്രിക്കെതിരെ വിമര്‍ശനവുമായാണ് കെ സുരേന്ദ്രന്‍ രംഗത്തെത്തിയത്.

എങ്ങനെ സാധിക്കുന്നു

എങ്ങനെ സാധിക്കുന്നു

എന്നാലും എന്റെ കടകമ്പള്ളീ എങ്ങനെ സാധിക്കുന്നു ഇതൊക്കെ. അതും ലൈഫ് മിഷന്‍ അഴിമതിയൊക്കെ കയ്യോടെ പിടികൂടി സര്‍ക്കാര്‍ മൊത്തത്തില്‍ നാണം കെട്ടുനില്‍ക്കുന്ന ഈ സന്ദര്‍ഭത്തിലും. ആയിരത്തി ഇരു നൂറ് സ്‌ക്വയര്‍ഫീറ്റ് കെട്ടിടത്തിന് മുപ്പത്തഞ്ചു ലക്ഷം ചെലവായി പോലും.

കഴക്കൂട്ടത്തെ പ്രജകള്‍ക്ക്

കഴക്കൂട്ടത്തെ പ്രജകള്‍ക്ക്

മിടുക്കന്‍. ആസ്തി വികസന ഫണ്ട് എന്നതിന്റെ ശരിക്കുള്ള അര്‍ത്ഥം ഇപ്പോഴാ കഴക്കൂട്ടത്തെ പ്രജകള്‍ക്കു പിടികിട്ടിയത്. നേരം വെളുക്കുവോളം.... എന്നു കേട്ടിട്ടേയുള്ളൂ.കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു പ്രഭാഷണം കൂടി അങ്ങ് ഈ ഓഡിറ്റോറിയത്തില്‍ വെച്ച് തന്നെ നടത്തണം....

പറഞ്ഞ വാക്ക് രാഹുൽ ഗാന്ധി പാലിച്ചു; കാവ്യയ്ക്കും കാര്‍ത്തികയ്ക്കും വീടൊരുങ്ങി, താക്കോൽ നാളെ കൈമാറും

ബിജെപിയെ വെട്ടിലാക്കി വൻ ട്വിസ്റ്റ്: കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ നേതാവ് 24 മണിക്കൂറിൽ കാലുമാറി

'അന്ന് ഞാൻ പറഞ്ഞത് തിലകൻ ചേട്ടനെ വേദനിപ്പിച്ചു', ചെയ്യാൻ പാടില്ലാത്ത തെറ്റ് ചെയ്തെന്ന് സിദ്ദിഖ്

'എംഎല്‍എ ആണെങ്കിലും വായിൽ നിന്ന് വരുന്ന വാക്കുകൾ ശ്രദ്ധിച്ച് വേണം'; ഗണേഷ് കുമാറിന് പാർവതിയുടെ മറുപടി

Thiruvananthapuram

English summary
Open air auditorium Construction in kazhakoottam; K Surendran mocks Minister Kadakampally Surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X