Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം ആരോഗ്യപ്രവര്‍ത്തകരെ പോലും വേട്ടയാടി; കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: കോവിഡ് മഹാമാരിക്കാലത്ത് ഒരു ജനതയെ സംരക്ഷിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന് കഴിഞ്ഞത് പ്രധാനമായും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെയും പ്രത്യേകിച്ച് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും അടങ്ങുന്ന പ്രതിരോധ നിരയുടെയും കരുത്തിലാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മെഡിക്കൽ കോളേജ് ക്യാമ്പസിലെ വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടയിലാണ് ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ചുള്ള കടകംപള്ളിയുടെ പ്രസ്താവന. രാഷ്ട്രീയ നേട്ടത്തിനായി പ്രതിപക്ഷം ആരോഗ്യപ്രവര്‍ത്തകരെ പോലും വേട്ടയാടി. കോവിഡിന് മുന്നില്‍ ലോകം ശ്രദ്ധിച്ച പ്രതിരോധം തീര്‍ക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കരുത്തായി കൂടെ നിന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഈ നാടിന്റെ അഭിമാനമാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. അദ്ദേഹത്തിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ.,.

'Covid: The countries that nailed it, and what we can learn from them' എന്ന തലക്കെട്ടില്‍ അന്താരാഷ്ട്ര മാധ്യമമായ ബി.ബി.സി ഇന്നലെ പ്രസിദ്ധീകരിച്ച കോവിഡ് 19നെ പ്രതിരോധിച്ച മാതൃകകളെ പരിചയപ്പെടുത്തുന്ന റിപ്പോര്‍ട്ടില്‍ കേരളത്തെ കുറിച്ചുള്ള പരാമര്‍ശമുണ്ട്. മഹാമാരിക്കാലത്ത് ഒരു ജനതയെ ഇങ്ങനെ സംരക്ഷിച്ചു നിര്‍ത്താന്‍ ഈ സര്‍ക്കാരിന് കഴിഞ്ഞത് പ്രധാനമായും നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെയും പ്രത്യേകിച്ച് ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫും അടങ്ങുന്ന പ്രതിരോധ നിരയുടെയും കരുത്തിലാണ്.

 kadkampalli

ഇന്നലെ മെഡിക്കൽ കോളേജ് ക്യാമ്പസിലെ വോട്ടര്‍മാരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ത്ഥിച്ചു. മെഡിക്കൽ കോളേജിലെ മെഡിസിൻ, ദന്തൽ, നഴ്സിങ് വിദ്യാർഥികളെയും എസ്.എ.ടി ആശുപത്രിയിലെ ജീവനക്കാരെയുമാണ് നേരിൽ കണ്ടു വോട്ടഭ്യർത്ഥന നടത്തിയത്. ഉജ്ജ്വലമായ വരവേൽപ്പാണ് വിദ്യാർത്ഥികൾ നൽകിയത്.

തമിഴ്നാട് ഭരണം പിടിക്കാൻ ഡിഎംകെ, തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾ കാണാം

കോവിഡിന് മുന്നില്‍ ലോകം ശ്രദ്ധിച്ച പ്രതിരോധം തീര്‍ക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കരുത്തായി കൂടെ നിന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ഈ നാടിന്റെ അഭിമാനമാണ്. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഇടതുപക്ഷ മുന്നണി സര്‍ക്കാരിനെ ആക്രമിച്ചവര്‍ അതിനായി പൊതുജനാരോഗ്യ രംഗത്ത് ലോകോത്തര നിലവാരം കാത്തുസൂക്ഷിക്കുന്ന ഇവരെ പോലെ ഊണും ഉറക്കവുമില്ലാതെ കോവിഡ് വാര്‍ഡുകളില്‍ പിപിഇ കിറ്റുമിട്ട് ഡ്യൂട്ടിയെടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കമുള്ള നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്ക് എതിരെ വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് നിരന്തരം കുറ്റം പറഞ്ഞു നടന്നത് നിര്‍ഭാഗ്യകരമായിരുന്നു.

വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞ് റിയ ചക്രവര്‍ത്തി വീണ്ടും സജീവമാകുന്നു: നടിയുടെ പുതിയ ചിത്രങ്ങള്‍

Recommended Video

cmsvideo
    ഞങ്ങളുടെ ദൈവമാണ് സാബു സാർ..Secret Of Twenty 20 | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+