തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലയിക്കേണ്ടത് ഡീലുണ്ടാക്കിയ ബിജെപിയും സിപിഎമ്മും; മോദിയ്ക്ക് രമേശ് ചെന്നിത്തലയുടെ മറുപടി

Google Oneindia Malayalam News

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് റാലിയിലെ മോദിയുടെ പരാമർശത്തിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോഴാണ് നരേന്ദ്ര മോദി അടക്കമുള്ള ബിജെപിയുടെ ദേശീയ നേതാക്കൾ കേരളത്തിലേക്കൊഴുകുന്നത്. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നാളെ കോട്ടയത്ത് നടക്കുന്ന പ്രചാരണത്തിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും പങ്കെടുക്കും. ദേശീയ നേതാക്കളെയും കേന്ദ്രമന്ത്രിമാരെയും പ്രചാരണത്തിനിറക്കി കേരളത്തിൽ അധികാരമുറപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

തലസ്ഥാനത്തെ കോൺഗ്രസ് കോട്ട ഇളകുമോ? സ്റ്റീഫന്റെ വരവിൽ നെഞ്ചിടിച്ച് യുഡിഎഫ്? തദ്ദേശ കണക്കുകളുംതലസ്ഥാനത്തെ കോൺഗ്രസ് കോട്ട ഇളകുമോ? സ്റ്റീഫന്റെ വരവിൽ നെഞ്ചിടിച്ച് യുഡിഎഫ്? തദ്ദേശ കണക്കുകളും

 ബിജെപി- സിപിഎം ബാന്ധവം

ബിജെപി- സിപിഎം ബാന്ധവം


തിരഞ്ഞെടുപ്പിന് മുന്നോടിയായി ഡീലുണ്ടാക്കിയ സാഹചര്യത്തിൽ സിപിഎമ്മും ബിജെപിയുമാണ് പരസ്പരം ലയിക്കേണ്ടതെന്നാണ് ചെന്നിത്തലയുടെ പ്രതികരണം. സിപിഎമ്മും ബിജെപിയും തമ്മിലുണ്ടാക്കിയ ഡീലിനെക്കുറിച്ച് പറഞ്ഞത് ആർഎസ്എസ് നേതാവ് ബാലങ്കറാണ്. എന്നാൽ അക്കാര്യത്തെക്കുറിച്ച് മോദി ഒരക്ഷരം പറയാത്തത് എന്തുകൊണ്ടാണെന്നും ചെന്നിത്തല ചോദിക്കുന്നു.

എന്തുകൊണ്ട് നിരസിച്ചില്ല?

എന്തുകൊണ്ട് നിരസിച്ചില്ല?

ബാലശങ്കറിന്റെ പ്രസ്താവന നിരസിക്കാൻ മോദി തയ്യാറായിട്ടില്ലെന്നും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന ബിജെപി സർക്കാരിനെ അതുപോലെ തന്നെ അനുകരിക്കാനാണ് കേരളത്തിൽ അധികാരത്തിലിരിക്കുന്ന പിണറായി വിജയനും അദ്ദേഹത്തിന് കീഴിലുള്ള സർക്കാരും ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. അതുകൊണ്ട് തന്നെ ഈ പാർട്ടികൾ തമ്മിലാണ് ലയിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശക്തമായ സാക്ഷിമൊഴികളുണ്ടയിട്ടും സ്വര്‍ണ്ണക്കടത്തു കേസും ഡോളര്‍ കടത്തുകേസുമെല്ലാം ഫ്രീസറില്‍ കയറ്റിയതെന്തിനെന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നു എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

'കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി'

'കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി'


കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്ന് കേരളത്തിൽ കോമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് ഉണ്ടാക്കേണ്ടതെന്നായിരുന്നു മോദിയുടെ പ്രസ്താവന. കഴക്കൂട്ടത്ത് ബിജെപി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വെച്ചായിരുന്നു മോദിയുടെ പ്രസ്താവന. അഴിമതിയിൽ അക്രമത്തിൽ, രാഷ്ട്രീയത്തിൽ, വർഗ്ഗീയതയിൽ, സ്വജനപക്ഷപാതത്തിൽ എന്നിങ്ങനെ നിരവധി കാര്യങ്ങളിൽ എൽഡിഎഫും യുഡിഎഫും ഇരട്ടകളാണ്. ബംഗാൾ പോലുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പുകൾ ഓരോന്ന് കഴിയുംതോറും എൽഡിഎഫും യുഡിഎഫും തമ്മിലുള്ള ബന്ധം ദൃഢമായിക്കൊണ്ടിരിക്കുകയാണ്. ഈ മുന്നണികളുടെ അടുപ്പം കാണുമ്പോൾ രണ്ടായി നിൽക്കേണ്ടതില്ലെന്നും പരസ്പരം ലയിക്കണമെന്ന് തന്നെയാണ് തോന്നുന്നതെന്നും മോദി പറഞ്ഞിരുന്നു.

ഫലിതം മാത്രം

ഫലിതം മാത്രം

കേരളത്തെ നിരന്തരം അവഗണിച്ച ശേഷം ഇവിടെ വന്ന് വികസനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നത് ഫലിതമാണ്. കേരളത്തിന് അര്‍ഹമായത് എന്ത് കൊണ്ടാണ് നല്‍കാത്തത് എന്ന് പ്രധാനമന്ത്രി വിശദീകരിക്കേണ്ടതായിരുന്നുവെന്നും രമേശ് ചെന്നിത്തല പറയുന്നു. ശബരിമല ഭക്തരെക്കുറിച്ച് അദ്ദേഹം കണ്ണീരൊഴുക്കുന്നതും ജനങ്ങളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ്. നേരത്തെ കേരളത്തിൽ വന്ന് ആചാര സംരക്ഷണത്തിന് നിയമമുണ്ടാക്കുമെന്ന് പ്രസംഗിച്ചത് പ്രധാന മന്ത്രി ഓര്‍ക്കുന്നുണ്ടോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു.

മുന്നണികൾക്കെതിരെ

മുന്നണികൾക്കെതിരെ

കേരളത്തിലെ യുഡിഎഫിന് എൽഡിഎഫിനെ പരാജയപ്പെടുത്തുന്നതിനുള്ള കഴിവോ താൽപ്പര്യമോ ഇല്ലെന്ന് ജനങ്ങൾ മനസ്സിലാക്കിക്കഴിഞ്ഞു. ഇക്കാരണം കൊണ്ടുതന്നെ കേരളത്തിൽ എൻഡിഎയ്ക്ക് വലിയ തോതിൽ ജനപിന്തുണയുണ്ടെന്നും മോദി പറയുന്നു. സ്ത്രീകൾ, ചെറുപ്പക്കാർ, പ്രൊഫഷണലുകൾ, കന്നിവോട്ടർമാർ, എന്നിവർ എൻഡിഎയെ പിന്തുണയ്ക്കുമെന്നും ഇതാണ് മുന്നണിയുടെ ജനമുന്നേറ്റത്തിന് നേതൃത്വം നൽകുന്നതെന്നും മോദി ചൂണ്ടിക്കാണിച്ചു.അതേ സമയം കേരളത്തിൽ ഇടത്- വലത് മുന്നണികൾ കേരളത്തിലെ ജനങ്ങൾക്ക് ഒട്ടും ആവേശം പകരുന്ന നേതൃത്വമല്ലെന്നും മോദി കുറ്റപ്പെടുത്തി.

Thiruvananthapuram
English summary
Opposition leader Ramesh Chennithala slams PM Modi over comment on LDF-UDF tie up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X