തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിയന്തര പ്രമേയത്തിന് അനുമതിയില്ല; സ്പീക്കർ സർക്കാരിന്റെ പാവയെന്ന് പ്രതിപക്ഷം: ഇറങ്ങിപ്പോയി

Google Oneindia Malayalam News

തിരുവനന്തപുരം: കേരള നിയമസഭയിൽ തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷ ബഹളം. കണ്ണൂർ മയ്യിലിലെ സിപിഎം പ്രവർത്തകർ കൊലവിളി പ്രകടനം നടത്തിയ സംഭവത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകാത്തതിനെ തുടർന്നാണ് പ്രതിപക്ഷം സഭയിൽ പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. സംഭവത്തിലെ കുറ്റവാളികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് വിമുഖതയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷാംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. ഇതിന് പിന്നാലെ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.

കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റും വേണം; അവകാശവാദം ഉന്നയിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റും വേണം; അവകാശവാദം ഉന്നയിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്

അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ സ്പീക്കർ സർക്കാരിന്റെ പാവയാണെന്ന് വീണ്ടും തെളിഞ്ഞെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. അതേ സമയം കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയവരെ രക്ഷിക്കാൻ ഖജനാവിൽ നിന്ന് കോടികൾ ഒഴുക്കിയ സർക്കാരാണ് ഇതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു.

ramesh-chennithala-

സണ്ണി ജോസഫ് എംഎൽഎയാണ് സഭ നിർത്തിവെച്ച് വിഷയം അടിയന്തരമായി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രമേയം നൽകിയത്. എന്നാൽ എംഎൽഎ ഉന്നയിച്ച വിഷയം പ്രാദേശികമാണെന്നും ചർച്ച ചെയ്യേണ്ടതില്ലെന്നും കാണിച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്.

ആര്‍എസ്‌എസ്‌ തീരുമാനിച്ചാല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന്‌ സുപ്രഭാതം മുഖപ്രസംഗംആര്‍എസ്‌എസ്‌ തീരുമാനിച്ചാല്‍ കേരളത്തില്‍ ഭരണത്തുടര്‍ച്ചയെന്ന്‌ സുപ്രഭാതം മുഖപ്രസംഗം

മുന്നണികളെ ഞെട്ടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; വിജയക്കൊടി പാറിക്കാന്‍ 95 സീറ്റുകള്‍, പുതിയ സാധ്യതകള്‍ ഇങ്ങനെമുന്നണികളെ ഞെട്ടിക്കാനൊരുങ്ങി കോണ്‍ഗ്രസ്; വിജയക്കൊടി പാറിക്കാന്‍ 95 സീറ്റുകള്‍, പുതിയ സാധ്യതകള്‍ ഇങ്ങനെ

Recommended Video

cmsvideo
Pinarayi vijayan government will continue for next five years says survey

രാഷ്ട്രീയ ഇതര സംഘടനകള്‍ കൈകോര്‍ക്കുന്നു; നിയമസഭയിലേക്ക് മല്‍സരിക്കും, വി ഫോര്‍ കൊച്ചി റെഡിരാഷ്ട്രീയ ഇതര സംഘടനകള്‍ കൈകോര്‍ക്കുന്നു; നിയമസഭയിലേക്ക് മല്‍സരിക്കും, വി ഫോര്‍ കൊച്ചി റെഡി

Thiruvananthapuram
English summary
Opposition stages walkout from Kerala assembly over permission denies to resolution
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X