തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ടെക്നോപാർക്കിന് സമീപത്തെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി:

  • By Desk
Google Oneindia Malayalam News

കുളത്തൂർ: കഴക്കൂട്ടത്തെയും ടെക്നോപാർക്ക് പരിസരങ്ങളിലെയും ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ പിടികൂടി. കോർപറേഷൻ മെയിൻ ഓഫീസിലെ ഹെൽത്ത് സൂപ്പർവൈസർമാരായ അജിത്കുമാർ, റ്റി അലക്സാണ്ടർ, എസ്.പ്രകാശ്, ജൂനിയർ ഹെൽത്ത് ഇൻപെക്ടർമാരായ വി.അനിൽ, സൈജു എസ്.ഐ. എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

<strong>കോമൺവെൽത്ത് ട്രൈബ്യൂണലിലേക്കില്ലെന്ന് ജസ്റ്റിസ് സിക്രി: ചില സംഭവങ്ങൾ വേദനിപ്പിച്ചെന്ന്!!</strong>കോമൺവെൽത്ത് ട്രൈബ്യൂണലിലേക്കില്ലെന്ന് ജസ്റ്റിസ് സിക്രി: ചില സംഭവങ്ങൾ വേദനിപ്പിച്ചെന്ന്!!

സമീപത്തെ ബേക്കറികളിലും വനിതാ ഹോസ്റ്റലുകളിലും പരിശോധന നടത്തി. ഹോട്ടലുകളിൽ നിന്ന് ദിവസങ്ങൾ പഴക്കമുള്ള ആഹാരവസ്തുക്കളും പഴകിയ എണ്ണയും കണ്ടെത്തി. കാലാവധി കഴിഞ്ഞ ബേക്കറിസാധനങ്ങൾ,ഉപയോഗ ശൂന്യമായ മാവും പച്ചക്കറികളും മാംസങ്ങളും കണ്ടെത്തിയവയിൽപ്പെടുന്നു. പരിശോധനയുടെ അടിസ്ഥാനത്തിൽ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം ലാബിൽ പരിശോധിച്ച പരിശോധന ഫലം നിശ്ചിത സമയപരിധിക്കുള്ളിൽ നൽകാനും നിർദ്ദേശം നൽകി.

oldfood-1547

കഴിഞ്ഞ ദിവസം ടെക്‌നോപാർക്കിൽ ജീവനക്കാർക്കിടയിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയെ തുടർന്നായിരുന്നു പരിശോധന. വിവിധ കമ്പനികളിൽ നിന്നുള്ള അമ്പതോളം ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടി .വ്യാഴം,വെള്ളി ദിവസങ്ങളിൽ ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞതിനുശേഷം ജീവനക്കാരിൽ കടുത്ത ഛർദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. .ടെക്‌നോപാർക്കിനുള്ളിലെ ക്യാന്റീനിൽ നിന്നും ടെക്‌നോപാർക്കിന്റെ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ നിന്നും ആഹാരം കഴിച്ച ജീവനക്കാർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്. എന്നാൽ പൈപ്പ് വെള്ളത്തിൽ നിന്നുമാണ് ഭക്ഷ്യവിഷ ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം..

Thiruvananthapuram
English summary
outdated food seized from hotels near techno park
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X