തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാറശാല കൊലപാതക കേസ്: പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും, അറസ്റ്റ് വിദേശത്ത് നിന്നെത്തിയപ്പോൾ!!

  • By Desk
Google Oneindia Malayalam News

പാറശാല: ആറയൂർ ആർ കെ വി ഭവനിൽ ബിനുവിനെ (41) കൊലപ്പെടുത്തിയ ശേഷം ചാക്കിൽ കെട്ടി പറമ്പിൽ കുഴിച്ചിട്ട സംഭവത്തിൽ സഹായി പല്ലൻ അനിയെയും പ്രധാന പ്രതി ഷാജിയെയും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. 9 വർഷം മുൻപ് കാണാതായ ഷാജിയുടെ അച്ഛൻ കൃഷ്ണനെ കൊലപ്പെടുത്തിയതും ഷാജിയും സംഘവുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പിതാവിനെ കൊലപ്പെടുത്തിയതാണെന്നുള്ള ഷാജിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഷാജിയെ വീണ്ടും അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും.

ആന്ധ്രയില്‍ ജഗന്‍ പണി തുടങ്ങി; ശമ്പളം 300 ഇരട്ടി വര്‍ധിപ്പിച്ചു, സിബിഐയെ തടഞ്ഞ ഉത്തരവ് റദ്ദാക്കിആന്ധ്രയില്‍ ജഗന്‍ പണി തുടങ്ങി; ശമ്പളം 300 ഇരട്ടി വര്‍ധിപ്പിച്ചു, സിബിഐയെ തടഞ്ഞ ഉത്തരവ് റദ്ദാക്കി

20ന്ന് രാത്രിയിൽ ഷാജിയുടെ വീട്ടിൽ നടന്ന മദ്യസേവയെ തുടർന്ന് ഷാജി, പല്ലൻ അനി എന്നിവർ ചേർന്ന് വിനുവിനെ കുത്തിക്കൊലപ്പെടുത്തുകയും രണ്ട് ദിവസം വീട്ടിൽ സൂക്ഷിച്ച ശേഷം 22ന് രാത്രിയിൽ ചാക്കിൽ കെട്ടി ഷാജിയുടെ പറമ്പിൽ കൊണ്ടിടുകയുമായിരുന്നു. തുടർന്ന്, ഒളിവിൽ പോയ പ്രതികളിൽ മൂന്നും നാലും പ്രതികളായ ദീപേന്ദ്രകുമാർ (44), പത്മഗിരീഷ് (29) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് മുൻപ് വിനുവിനെ ഷാജിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഷാജിയെ സഹായിച്ചതിന് ദീപേന്ദ്രകുമാറിനെയും, മൃതദേഹം മറവ് ചെയ്യാൻ മൺവെട്ടി നൽകി സഹായിച്ചതിന് പത്മ ഗിരീഷിനെയും പ്രതിയാക്കി.

murder-155961

ഒളിവിലായിരുന്ന പ്രതികൾ 19 ദിവസം തൃച്ചിയിലെ ബോർവെൽ കമ്പനിയിലും തുടർന്ന് വണ്ടിപ്പെരിയാറിലെ ലെയ്ത്തിലും ജോലി ചെയ്തു. ഇതിനിടെ നാട്ടിലെത്തിയപ്പോഴാണ് തമ്പാനൂരിൽവച്ച് പൊലീസിന്റെ പിടിയിലാവുന്നത്. ഷാജിയുടെ നേതൃത്വത്തിൽ നടന്ന പിതാവ് കൃഷ്ണന്റെ കൊലപാതകമാണ് വിനുവിന്റെ കൊലപാതകത്തിനും കാരണമായത്.

മകനുമായുള്ള പിണക്കത്തെ തുടർന്ന് ആറയൂരിലെ ഒരു പമ്പ് ഹൗസിനടുത്ത് ഒറ്റയ്ക്ക് താമസിച്ചിരുന്ന കൃഷ്ണനെ, ഷാജിയും കൂട്ടരും ചേർന്ന് തട്ടിക്കൊണ്ട് പോയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ആരും പരാതിപ്പെടാത്തത് കാരണം അന്ന് അന്വേഷണം നടന്നില്ല. കൃഷ്‌ണന്റെ കൊലപാതകത്തിന് പിന്നിൽ ഷാജി, കൊലചെയ്യപ്പെട്ട വിനു, ഒളിവിലുള്ള മറ്റൊരു ആൾ എന്നിവരാണെന്ന് പ്രതികൾ സമ്മതിച്ചു.

Thiruvananthapuram
English summary
Paassala murder case: police seek's accused's police custody
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X