തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്; മേയര്‍ സ്ഥാനാര്‍ഥിയായേക്കും, സിപിഎമ്മിന്റെ പരിഗണനയില്‍ 3 പേര്‍

Google Oneindia Malayalam News

തിരുവനന്തപുരം: തലസ്ഥാന നഗരഭരണം ഇത്തവണ ഇടതുപക്ഷത്തിനൊപ്പമാകുമോ. അതോ ബിജെപി ഇടിച്ചുകയറുമോ, കരുത്തു കാട്ടി കോണ്‍ഗ്രസ് വരുമോ... നിരവധി ചോദ്യങ്ങളാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നടക്കവെ തിരുവനന്തപുരത്ത് ഉയരുന്നത്. വനിതാ സംവരണമാണ് ഇത്തവണ മേയര്‍ പദവി. കരുത്തുറ്റ വ്യക്തിത്വത്തെ മേയര്‍ പദവിയിലേക്ക് ഉയര്‍ത്തിക്കാട്ടാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. ഇവിടെയാണ് മുന്‍ കായിക താരം പത്മിനി തോമസ് ചര്‍ച്ചയില്‍ വരുന്നത്. ഇവര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് വിവരം. ടിഎന്‍ സീമ ഉള്‍പ്പെടെയുള്ള മൂന്ന് പ്രമുഖരെയാണ് സിപിഎം പരിഗണിക്കുന്നത്. വിശദാംശങ്ങള്‍....

മൂന്ന് പേരുമായി സിപിഎം

മൂന്ന് പേരുമായി സിപിഎം

ഭരണം നിലനിര്‍ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സിപിഎം. അതുകൊണ്ടുതന്നെ ശക്തയായ വനിതാ സ്ഥാനാര്‍ഥികളെ അവര്‍ കണ്ടെത്തി കഴിഞ്ഞു. മേയര്‍ പദവിയിലേക്ക് കണ്ടെത്തിയവരെ ഉറപ്പുള്ള വാര്‍ഡില്‍ മല്‍സരിപ്പിച്ച് കൗണ്‍സിലിലെത്തിക്കും. മൂന്ന് പേരാണ് സിപിഎമ്മിന്റെ പരിഗണനയില്‍.

ടിഎന്‍ സീമയും പരിഗണനയില്‍

ടിഎന്‍ സീമയും പരിഗണനയില്‍

സംസ്ഥാന കമ്മിറ്റി അംഗം ടിഎന്‍ സീമയുടെ പേരാണ് സിപിഎം പ്രധാനമായും മേയര്‍ പദവിയിലേക്ക് പരിഗണിക്കുന്നത്. അതേസമയം, മഹിളാ അസോസിയേഷന്‍ കേന്ദ്ര കമ്മിറ്റി അംഗം എംജി മീനാംബിക, നിലവിലെ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ പുഷ്പലത എന്നിവരും സിപിഎമ്മിന്റെ മേയര്‍ സാധ്യതാ പട്ടികയിലുണ്ട്.

പരിചയസമ്പത്ത് ഗുണമാകും

പരിചയസമ്പത്ത് ഗുണമാകും

ഹരിത കേരളം മിഷന്‍ ചെയര്‍പേഴ്‌സണ്‍ ആണ് നിലവില്‍ ടിഎന്‍ സീമ. നേരത്തെ രാജ്യസഭാംഗമായ പരിചയ സമ്പത്തും ഇവര്‍ക്കുണ്ട്. സീമ താമസിക്കുന്നു മുട്ടത്തറ വാര്‍ഡില്‍ തന്നെ ഒരുപക്ഷേ ഇവരെ മല്‍സരിപ്പേക്കാം. പക്ഷേ, ഇത് ജനറല്‍ വാര്‍ഡാണ്. അതുകൊണ്ട് ജയസാധ്യത ഉറപ്പുള്ള ചില വാര്‍ഡുകളും പരിഗണിക്കുന്നുണ്ട്.

മല്‍സരം ഇവിടെ

മല്‍സരം ഇവിടെ

ജില്ലാ കമ്മിറ്റി അംഗം കൂടിയായ മീനാംബികയെ പേരൂര്‍ക്കട വാര്‍ഡില്‍ മല്‍സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത് എന്നാണ് വിവരം. അതേസമയം, പുഷ്പലത മണക്കാട് വാര്‍ഡില്‍ തന്നെ മല്‍സരിക്കും. ടിഎന്‍ സീമ അവരുടെ വീട് നില്‍ക്കുന്ന വാര്‍ഡിലാണോ അതോ മറ്റേതെങ്കിലും വാര്‍ഡിലേക്ക് മാറ്റുമോ എന്ന് നിലവില്‍ വ്യക്തമല്ല. ചര്‍ച്ച നടക്കുകയാണ്.

പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്

പത്മിനി തോമസ് കോണ്‍ഗ്രസിലേക്ക്

സിപിഎം വളരെ ശക്തരെ ഇറക്കുന്ന വേളയില്‍ കോണ്‍ഗ്രസ് മേയര്‍ പദവിയിലേക്ക് പരിചയ സമ്പത്തുള്ള വ്യക്തിയെ ആണ് തിരയുന്നത്. ഈ സാഹചര്യത്തിലാണ് കായിക താരം പത്മിനി തോമസിന്റെ പേര് ഉയര്‍ന്നുവരുന്നത്. ഇവര്‍ ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതീക്ഷയോടെ കോണ്‍ഗ്രസ്

പ്രതീക്ഷയോടെ കോണ്‍ഗ്രസ്

കേരള സ്‌പോട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റാണ് പത്മിനി തോമസ്. ഇവര്‍ പ്രസിഡന്റായിരിക്കെയാണ് ദേശീയ ഗെയിംസ് കേരളത്തില്‍ നടന്നത്. കോളജ് ഗെയിംസ് പുനരാരംഭിക്കാനും മുന്‍കൈയ്യെടുത്തത് പത്മിനി തോമസാണ്. ഭരണനൈപുണ്യം തെളിയിച്ച വ്യക്തിയാണ്. ഇവരുടെ വരവ് കോണ്‍ഗ്രസിന് പ്രതീക്ഷ പകരുമെന്നാണ് വിലയിരുത്തല്‍.

ബിജെപി പറയുന്നത്

ബിജെപി പറയുന്നത്

ബിജെപി മേയര്‍ സ്ഥാനത്തേക്ക് പ്രത്യേക പേരുകള്‍ കണ്ടെത്തിയിട്ടില്ല. അതേസമയം, ശക്തയായ വനിതയെ തന്നെ കൊണ്ടുവരുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും സ്ഥാനാര്‍ഥികളെ നോക്കിയാകും ബിജെപി തീരുമാനം എടുക്കുക. രണ്ടാംസ്ഥാനത്തുള്ള ബിജെപി ആഞ്ഞുപിടിച്ചാല്‍ ഇത്തവണ ഭരണം പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ്.

സിപിഎം ഒരുങ്ങി

സിപിഎം ഒരുങ്ങി

തിരുവനന്തപുരം കോര്‍പറേഷനിലേക്കുള്ള സ്ഥാനാര്‍ഥി പട്ടിക സിപിഎം തയ്യാറാക്കി കഴിഞ്ഞു. ഞായറാഴ്ച ചേര്‍ന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് ധാരണയായത്. ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക ഇടതുപക്ഷമാകും എന്നാണ് കരുതിയത്. എന്നാല്‍ അടുത്തിടെ മുന്നണിയിലെത്തിയ ജോസ് കെ മാണി, എല്‍ജെഡി എന്നിവരുടെ അഭിപ്രായം കൂടി കേട്ട ശേഷം വൈകാതെ പ്രഖ്യാപനമുണ്ടാകും.

ശ്രീകുമാറിന് മാറ്റം

ശ്രീകുമാറിന് മാറ്റം

ജോസ് കെ മാണി വിഭാഗത്തിന്റെയും എല്‍ജെഡികളുടെയും സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. മേയര്‍ കെ ശ്രീകുമാറിന്റെ ചാക്ക വാര്‍ഡ് ഇത്തവണ സംവരണമാണ്. അതുകൊണ്ടുതന്നെ അദ്ദേഹം കരിക്കകം വാര്‍ഡില്‍ മല്‍സരിക്കുമെന്നാണ് വിവരം. ബിജെപിയുടെ വാര്‍ഡാണ് കരിക്കകം.

ഭരണം പിടിക്കാന്‍ ബിജെപി

ഭരണം പിടിക്കാന്‍ ബിജെപി

മികച്ച പ്രകടനം കാഴ്ചവച്ചവര്‍ക്കെല്ലാം വീണ്ടും മല്‍സരിക്കാന്‍ ടിക്കറ്റ് നല്‍കാന്‍ ബിജെപി തീരുമാനിച്ചു. ഒന്ന് ആഞ്ഞുപിടിച്ചാല്‍ കോര്‍പറേഷന്‍ ഭരണം തങ്ങള്‍ക്ക് കിട്ടുമെന്ന പ്രതീക്ഷയിലാണ് ബിജെപി. എന്നാല്‍ ബിജെപിയുടെ വാര്‍ഡുകള്‍ പിടിച്ചെടുക്കാമെന്ന് ഇടതുപക്ഷവും കരുതുന്നു. എല്‍ഡിഎഫ് 44, ബിജെപി 24, യുഡിഎഫ് 21 എന്നിങ്ങനെയാണ് തിരുവനന്തപുരം കോര്‍പറേഷനിലെ കക്ഷിനില.

പാളിച്ച വരുത്താതെ കോണ്‍ഗ്രസ്

പാളിച്ച വരുത്താതെ കോണ്‍ഗ്രസ്

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയാണ് തിരിച്ചടിയായത് എന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ താഴേതട്ടിലുള്ളവരുടെ അഭിപ്രായം പരിഗണിച്ചാണ് ഇത്തവണ സ്ഥാനാര്‍ഥികളെ തീരുമാനിക്കുക. കോര്‍പറേഷന്‍ പരിധിയിലുള്ളവരെ തന്നെ കോണ്‍ഗ്രസ് മല്‍സരിപ്പിക്കും. എല്ലാ വാര്‍ഡുകളിലും ശക്തമായ ത്രികോണ മല്‍സരമാണ് നടക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥി നിര്‍ണയം വളരെ പ്രധാനമാണ്.

Thiruvananthapuram
English summary
Padmini Thomas Likely to Join Congress; May Contest For Mayor Post, CPM Consider 3 Names
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X