കോവിഡ് കാല തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ സ്വയം നിയന്ത്രിച്ച് മുന്നണികള്‍
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തില്‍ നടക്കുന്ന തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കര്‍ശന നിര്‍ദേശങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പു കമ്മിഷന്റെ നിര്‍ദേശങ്ങള്‍ക്കു പുറമേ രാഷ്ട്രീയ പാര്‍ട്ടികളും തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം 5 പേര്‍ മാത്രമേ ഒരു വീട്ടില്‍ വോട്ട് ചോദിച്ചു പോകാന്‍ പാടുള്ളു എന്ന് പറഞ്ഞെങ്കിലും രണ്ട് പേര്‍ മാത്രം വീട്ടുകളില്‍ വോട്ടു ചോദിച്ച് പോയാല്‍ മതിയെന്നാണ് രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ഥാനാര്‍ഥികളുടേയും തീരുമാനം.
Recommended Video


കോവിഡാണ് സൂക്ഷിച്ചാല്‍ ദുഖിക്കണ്ട എന്നതാണ് കാരണം. കൂടാതെ നോട്ടീസുകള്‍ക്കും ലഖു രേഖകള്‍ക്കും നിയന്ത്രണമുണ്ട്. ഇത് പ്രചരണ ഫണ്ട് കുറഞ്ഞ സ്ഥാനാര്‍ഥികള്‍ക്കാണ് ആശ്വാസമായത്. നോട്ടീസുകള്‍ക്കു പകരം കൂടുതല്‍ പോസ്‌റ്ററുകള്‍ നിര്‍മ്മിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം. കോവിഡ് മാനദണ്ഡങ്ങളെ കുറ്റപ്പെടുത്താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടികളും ഇതുവരെ ശ്രമിച്ചിട്ടില്ല പകരം കോവിഡ് പരിമിതികളെ മറികടക്കാന്‍ സോഷ്യല്‍ മീഡിയ വവി തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ കൊഴിപ്പുക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. തിരഞ്ഞെടുപ്പ് പ്രചരണത്തോടനുബന്ധിച്ച് സാധാരണ നടത്താരുള്ള ആള്‍ക്കൂട്ട ജാഥ, വാഹന പ്രചരണ ജാഥ എന്നിവക്ക് ഈ വട്ടം തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications