തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌; വോട്ടെണ്ണലിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍

Google Oneindia Malayalam News

തിരുവനന്തപുരം; സംസ്ഥാനത്ത്‌ മൂന്ന്‌ ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ 16ന്‌ രാവിലെ 8മണിക്ക്‌ തന്നെ ആരംഭിക്കുമെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍. ഫലം വൈകാതിരിക്കാന്‍ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങളാണ്‌ നടത്തിയിരിക്കുന്നതെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷ്‌ണര്‍ വി ഭാസ്‌കരന്‍ അറിയിച്ചു. സംസ്ഥാനത്ത്‌ ആകെ 244 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ്‌ ഉള്ളത്‌.

ഒരോ കേന്ദ്രത്തിലേയും വോട്ടെണ്ണല്‍ പുരോഗതി തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ ട്രെന്റ്‌ സോഫ്‌റ്റ്‌ വെയറില്‍ അപ്ലോഡ്‌ ചെയ്യും. തിരുവനന്തപുരത്ത്‌ 16 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ്‌ ഉള്ളത്‌. ആദ്യം എണ്ണുക തപാല്‍ വോട്ടുകളായിരിക്കും. പിന്നീട്‌ മറ്റ്‌ വോട്ടുകള്‍ എണ്ണിത്തുടങ്ങും. എട്ട്‌ ബൂത്തുകള്‍ക്ക്‌ ഒരു ടേബിള്‍ എന്ന നിലയിലായിരിക്കും വോട്ടെണ്ണുക. ആദ്യം ഒന്നാം വാര്‍ഡും, പിന്നീട്‌ രണ്ട്‌ എന്ന ക്രമത്തില്‍ പെട്ടികള്‍ പുറത്തെടുക്കും. ഒരു വാര്‍ഡില്‍ ഒന്നില്‍ കൂടുതല്‍ ബൂത്തുകളുണ്ടെങ്കില്‍ അതെല്ലാം ഒരു ടേബിളില്‍ തന്നെ ഒരുക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ 16 ന് രാവിലെ 8 മുതൽ ആരംഭിക്കും; തിരഞ്ഞെടുപ്പ് ഫലം വൈകില്ലെന്ന് കമ്മീഷന്റെ ഉറപ്പ്
election commission

ത്രിതല പഞ്ചായത്തിലെ വോട്ടെണ്ണല്‍ ബ്ലോക്ക്‌ തലത്തിലും, മുന്‍സിപ്പാലിറ്റി കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ സ്ഥാപനങ്ങളിലെ പ്രത്യേക കേന്ദ്രങ്ങളിലും ആയിരിക്കും നടക്കുകയെന്നും തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അറിയിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ വരണാധികാരിക്ക്‌ ഒരു ഹാളും, ബ്ലോക്ക്‌ പഞ്ചായത്ത്‌ പരിധിയില്‍ വരുന്ന ഗ്രാമ പഞ്ചായത്തുകള്‍ക്ക്‌ പ്രത്യേക കൗണ്ടിങ്‌ ഹാളുകളും സജ്ജീകരികരിക്കും, വോട്ടെണ്ണല്‍ വിവരങ്ങള്‍ ട്രെന്‍ഡിങ്‌ സോഫ്‌റ്റ്‌ വെയര്‍ വഴി വേഗത്തില്‍ അറിയിക്കും. വോട്ടെണ്ണലിനുള്ള നടപടി ക്രമങ്ങള്‍ നാളെ വോട്ടെടുപ്പ്‌ പൂര്‍ത്തിയായാല്‍ ഉടന്‍ ആരംഭിക്കുമെന്നും കമ്മിഷന്‍ കൂട്ടി ചേര്‍ത്തു.

Thiruvananthapuram
English summary
panchayat election: all set for vote counting says election commission
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X