തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ്‌ പ്രചരണം സജീവം; പ്രചരണം അതിര്‌ കടക്കാതിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി കലക്ടര്‍

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ്‌ പ്രചരണം സജീവമായതോടെ തിരഞ്ഞെടുപ്പ്‌ പ്രചരണം അതിര്‌ കടക്കാതിരിക്കാല്‍ കര്‍ശനമായ നടപടിയുമായി മുന്നോട്ട്‌ പോവുകയാണ്‌ ജില്ല ഭരണകൂടം. പെരുമാറ്റ ചട്ടം പാലിച്ചാണോ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ പ്രചരണം നടത്തുന്നതെന്ന്‌ ഉറപ്പാക്കാന്‍ സ്‌ക്വാഡ്‌കള്‍ക്ക്‌ ജില്ല കലക്ടര്‍ നിര്‍ദേശം നല്‍കി.ജില്ലിയില്‍ തലങ്ങും വിലങ്ങും സ്‌ക്വാഡുകള്‍ പരിശോധന നടത്തുന്നുണ്ട്‌. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ്‌ ചിലവ്‌ മുതല്‍ പ്രചരണംവരെ പെരുമാറ്റ ചട്ടമനുസരിച്ചണോ നടപ്പാക്കുന്നതെന്ന്‌ ഉറപ്പാക്കാന്‍ രാഷ്ട്രീയക്കാരും സ്ഥാനാര്‍ഥികളും സ്‌ക്വാഡുകളോട്‌ സഹകരിക്കണമെന്ന്‌ ജില്ല കലക്ടര്‍ അഭ്യര്‍ഥിച്ചു. സ്ഥാനാര്‍ഥി പട്ടിക പൂര്‍ത്തിയായതോടെ വാര്‍ഡ്‌ അടിസ്ഥനത്തില്‍ വിപുലമായ പ്രചരണം സ്ഥാനാര്‍ഥികള്‍ ആരംഭിച്ച്‌ കഴിഞ്ഞിട്ടുണ്ട്‌.

election

കോവിഡ്‌ പ്രൊട്ടോക്കോള്‍ അടക്കം തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നിര്‍ദേശിക്കുന്ന എല്ലാ കാര്യങ്ങളും പാലിക്കാന്‍ സ്ഥാനാര്‍ഥികള്‍ സഹകരിണമെന്നും എംസിസി യോഗത്തില്‍ തിരഞ്ഞെടുപ്പ്‌ ഒഫീസര്‍ കൂടിയായ കലക്ടര്‍ നവജോദ്‌ ഘോസ പറഞ്ഞു. പൊതു പരിപാടികള്‍ സംഘടിപ്പിക്കുമ്പോള്‍ ആള്‍ക്കൂട്ടം പാടില്ല ,ഇന്‍ഡോര്‍ പരിപാടികളില്‍ ഹാളിന്റെ വിസ്‌തൃതിയുടെ 50 ശതമാനം പേര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളു.മൈക്ക്‌ , വാഹന പെര്‍മിറ്റ്‌ എന്നിവയ്‌ക്കുള്ള മുന്‍കൂര്‍ വാങ്ങണമെന്ന കാര്യം മറക്കരുതെന്നും കലക്ടര്‍ പറഞ്ഞു. പ്രചരണങ്ങളില്‍ വ്യക്തി അധിക്ഷേപങ്ങള്‍ ഒഴുവാക്കണമെന്നും കലക്ടര്‍ നിര്‍ദേശം നല്‍കി. എതിര്‍ രഷ്ട്രീയ കക്ഷികള്‍ക്കെതിരെ വ്യക്തിപരമായി അപമാനിക്കുന്ന രീതിയിലോ, സ്വകാര്യതയെ അപമാനിക്കുന്ന രീതിയിലഉള്ള പരാമര്‍ശങ്ങളോ പാടില്ലെന്നും കലക്ടര്‍ പറഞ്ഞു. അത്തരത്തിലുള്ള നടപടികള്‍ക്ക്‌ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടര്‍ വ്യക്തമാക്കി.

Thiruvananthapuram
English summary
panchayat election; election campaign active in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X