തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌: കോവിഡ്‌ രോഗികളുടെ ആദ്യ സര്‍ട്ടിഫൈഡ്‌ ലിസ്റ്റ്‌ തയാറാക്കി

Google Oneindia Malayalam News

തിരുവനന്തപുരം: കോവിഡ്‌ രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും സ്‌പെഷ്യല്‍ ബാലറ്റ്‌ തയാറാക്കുന്നതിനുള്ള സര്‍ട്ടിഫൈഡ്‌ ലിസ്റ്റില്‍ ആദ്യദിനം 8127പേര്‍ ഇടം പിടിച്ചു. ഇവര്‍ക്ക്‌ സ്‌പെഷ്യല്‍ പോളിങ്‌ ഓഫിസര്‍മാര്‍ ബാലറ്റ്‌ പേപ്പര്‍ നല്‍കും. നവംബര്‍29ന്‌ ഹെല്‍ത്ത്‌ ഓഫീസര്‍ തയാറാക്കി ജില്ലാ തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ക്ക്‌ കൈമാറിയ പട്ടികയിലാണ്‌ 8197 സമ്മദായകര്‍ ഉള്ളത്‌. ഇതില്‍ 2906 കോവിഡ്‌ ബാധിതരും 5191പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുമാണ്‌.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്; സ്‌പെഷ്യൽ തപാൽ വോട്ട്;ആദ്യ ദിനം പട്ടികയിൽ 8197 പേർ

അതേ സമയം തദ്ദശ തിരഞ്ഞെടുപ്പിനായുള്ള വോട്ടിങ്‌ യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേരും ചിഹ്നവും ക്രമീകരിക്കുന്ന കാന്‍ഡിഡേറ്റ്‌ സെറ്റിങ്‌ ഡിസംബര്‍ 4ന്‌ നടക്കും.വരണാധികരികളുടെ ഒഫീസുകളില്‍ സ്ഥാനാര്‍ഥികളുടേയും പ്രതിനിധികളുടേയും സാന്നിധ്യത്തിലാണ്‌ കാന്‍ഡിഡേറ്റ്‌ സെറ്റിങ്‌ നടക്കുക. ഇതിനായി നാളെയും മറ്റന്നാളുമായി വോട്ടിങ്‌ യന്ത്രങ്ങള്‍ തിരഞ്ഞെടുപ്പ്‌ റിട്ടേണിങ്‌ ഓഫീസര്‍മാര്‍ക്ക്‌ കൈമാറുമെന്നും കലക്ടര്‍ അറിയിച്ചു.ത്രിതല ജില്ല ഗ്രാമ ബ്ലോക്ക്‌ പഞ്ചായത്തുകളിലേക്ക്‌ മൂന്ന്‌ ബാലറ്റുകളാണ്‌ ഉപയോഗിക്കുന്നത്‌. ഗ്രാമ പഞ്ചായത്തില്‍ വെള്ളയും, ബ്ലോക്ക്‌ പഞ്ചായത്തില്‍ പിങ്കും, ജില്ലാ പഞ്ചായത്തില്‍ ഇളം നീല നിറത്തിലുള്ള ബാലറ്റ്‌ ലേബലുകളാണ്‌ പതിക്കുന്നതെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

balat

മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ എണ്ണം 15ല്‍ കൂടുതല്‍ ആണെങ്കില്‍ രണ്ടാമത്‌ ഒരു ബാലറ്റ്‌ യൂണിറ്റുകള്‍ കൂടി്‌ ഉപയോഗിക്കും. കാന്‍ഡിഡേറ്റ്‌ സെറ്റിങ്ങിനു ശേഷം കുറച്ച്‌ വോട്ടിങ്‌ യന്ത്രങ്ങലില്‍ മോക്‌പോള്‍ ചെയ്യുമെന്നും കലക്ടര്‍ വ്യക്തമാക്കി. ഇതിന്റെ ഫലം സ്ഥാനാര്‍ഥികളെ കാണിച്ച്‌ ഉറപ്പുവരുത്തുമെന്നും കലക്ടര്‍ പറഞ്ഞു.

Thiruvananthapuram
English summary
panchayat election; health officer hand over first certified list to district collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X