തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരുമാറ്റ ചട്ട ലംഘനത്തിന്‌ കര്‍ശന നടപടി സ്വീകരിക്കുമെന്ന്‌ തിരുവനന്തപുരം ജില്ല കലക്ടര്‍

Google Oneindia Malayalam News

തിരുവനന്തപുരം:സംസ്ഥാനത്ത്‌ തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള പെരുമാറ്റ ചട്ടത്തിന്റെ ഭാഗമായി രൂപീകരിച്ച മോണിറ്ററിങ്‌ സെല്ലിന്റെ ആദ്യ യോഗത്തില്‍ ലഭിച്ചത്‌ അഞ്ച്‌ പരാതികള്‍. ചുമരെഴുത്ത്‌ സംബന്ധിച്ചും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വകാര്യ വസ്‌തുവകകള്‍ എന്നിവടങ്ങളില്‍ തിരഞ്ഞെടുപ്പ്‌ പ്രചരണോപാധികള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ്‌ പരാതികള്‍ ലഭിച്ചത്‌.

ലഭിച്ച പരാതികളില്‍ അഞ്ച്‌ പരാതികളില്‍ നാലെണ്ണം പരിശോധിക്കാന്‍ എംസിസി സ്‌ക്വാഡിനും, ആന്റി ഡിഫോഴ്‌സ്‌മെന്റ്‌ സ്‌്‌ക്വാഡിനും നിര്‍ദേശം നല്‍കി. ഒരെണ്ണം സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നിര്‍ദേശത്തിനായി അയച്ചു. ജില്ലയില്‍ തിരഞ്ഞെടുപ്പ്‌ പെരുമാറ്റ ചട്ടം കൃത്യമായി നടപ്പാവുന്നുണ്ടോയെന്ന്‌ പരിശോധിക്കണമെന്നും, ലഭിക്കുന്ന പരാതികള്‍ സമയബന്ധിതമായി തീര്‍പ്പാക്കുന്നുണ്ടെന്ന്‌ മോണിറ്ററിങ്‌ കമ്മറ്റി ഉറപ്പുവരുത്തണമെന്നും ജില്ലയിലെ തിരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കുന്ന തിരുവനന്തപുരം ജില്ലാ കലക്ടര്‍ നവോജോദ്‌ ഘോസ്‌ പറഞ്ഞു.

election commision
അടിയന്തര ഘട്ടങ്ങളില്‍ യോഗം ചേരും . പെട്ടന്നു തീര്‍പ്പാക്കേണ്ട പരാതികളില്‍ പെട്ടന്ന്‌ തന്നെ നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടര്‍ പറഞ്ഞു. കലക്ടറിന്റെ ചേംബറില്‍ ചേര്‍ന്നയോഗത്തില്‍ ജില്ലപൊലീസ്‌ മേധാവി, ഡെപ്യൂട്ടി കലക്ടര്‍, തിരഞ്ഞെടുപ്പിന്‌ നേതൃത്വം നല്‍കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. പ്രചരണവുമായി ബന്ധപ്പെട്ട്‌ യാതൊരു തരത്തിലുള്ള പെരുമാറ്റച്ചട്ട ലംഘനവും ജില്ലയില്‍ അനുവദിക്കില്ലെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു. പെരുമാറ്റ ചട്ട ലംഘനം നടക്കാതിരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും സ്ഥാനാര്‍ഥികളും പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.
Thiruvananthapuram
English summary
panchayat election: monitoring committee in Trivandrum start their first meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X