തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌; കണ്ടെയ്‌ന്‍മെന്റ്‌ സോണിലെ പ്രചരണങ്ങള്‍ ജാഗ്രതയോടെ

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ടെയ്‌ന്‍മെന്റ്‌ സോണുകളില്‍ പ്രചരണം നടത്തുമ്പോള്‍ കടുത്ത ജാഗ്രത പുലര്‍ത്തണമെന്ന്‌ ജില്ലാ കലക്ടര്‍ ഡോ. നവജോദ്‌ ഖോസ അറിയിച്ചു. 20 പേരില്‍ കൂടുതല്‍ ചേരുന്ന ഒരു പരിപാടിയും കണ്ടെയ്‌ന്‍മെന്റ്‌ സോണുകളില്‍ നടത്തരുത്‌. കണ്ടെയ്‌ന്‍മെന്റ്‌ സോണിനു പുറത്തും ആളുകള്‍ അധികം കൂടരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.

കോവിഡ്‌ പ്രതരോധത്തിന്റെ ഭാഗമായാണ്‌ നിയന്ത്രണങ്ങള്‍. കോവിഡ്‌ പ്രതിരോധത്തിന്റെ ഭാഗമായി തിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാനും മോണിറ്ററിങ്‌ സെല്‍ യോഗത്തില്‍ തീരുമാനമായി. കോവിഡ്‌ വ്യാപനം വലിയ രീതിയില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ നമുക്ക്‌ സാധിച്ചിട്ടുണ്ട്‌ ഈ സ്ഥിതിയില്‍ നിന്നും മുന്നോട്ട്‌ പോകാന്‍ സാധിഥിക്കില്ല. കോവിഡ്‌ വ്യാപനം തടയാനുള്ള എല്ലാ നിര്‍ദേശങ്ങശളും തദ്ദേശ തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങളിലും പാലിക്കണം. ഇക്കാര്യം എംസിസി സ്‌ക്വാഡുകള്‍ പ്രത്യേകം ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു .

panchaya

പ്രചരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനത്തില്‍ ഒരു സമയം 5 പേര്‍ മാത്രമേ പങ്കെടുക്കാവൂ എന്ന ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദേശം പാലിക്കപ്പെടുന്നുണ്ടോ എന്ന്‌ ഉറപ്പാക്കണമെന്നും കലക്ടര്‍ പറഞ്ഞു. നിയമം ലംഘിച്ചു സ്ഥാപിച്ച 170 പ്രചരോണാപാധികള്‍ ആന്റി ഡിഫോഴ്‌സ്‌മെന്റ്‌ സെല്‍ നീക്കം ചെയ്‌തതായി തിരുവനന്തപുരം ജില്ല കലക്ടര്‍ അറിയിച്ചു. റാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങള്‍ നിയമാനുസൃതമായാണോ നടക്കുന്നതെന്നറിയാനാണ്‌ ആന്റി ഡിഫോഴ്‌സ്‌മെന്റ്‌ സെല്‍ രൂപികരിച്ചതെന്നും വരും ദിവസങ്ങളില്‍ സ്‌ക്വാഡിലെ എണ്ണം വര്‍ധിപ്പിക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

Thiruvananthapuram
English summary
panchayat election; more precaution must in containment zone says Thiruvananthapuram collector
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X