തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശതിരഞ്ഞെടുപ്പ്‌;നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങലിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സൂഷ്‌മ പരിശോധനക്കു ശേഷം 3130 നാമനിര്‍ദേശ പത്രികകള്‍ സംസ്ഥാന തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തള്ളി.ഗ്രാമ പഞ്ചായത്തുകലിലേക്ക്‌ ലഭിച്ച പത്രികകളില്‍ 2215എണ്ണവും, ബ്ലോക്ക്‌ പഞ്ചായത്തുകളില്‍ 305 എണ്ണവും, ജില്ല പഞ്ചായത്തില്‍ 133 എണ്ണവുമാണ്‌ നിരസിച്ചത്‌. മുനിസിപ്പാലിറ്റികളില്‍ 477 പത്രികകളാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തള്ളിയത്‌.

സംസ്ഥാനത്തെ ആറ്‌ കോര്‍പ്പറേഷനുകളിലായി 121 പത്രികകളും സൂക്ഷ്‌മ പരിശോധനയില്‍ തള്ളിയിട്ടുണ്ട്‌ തിങ്കളാഴ്‌ച്ചയാണ്‌ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാനുള്ള അവസാന തിയതി. പത്രിക തിങ്കളാഴ്‌ച്ച മൂന്ന്‌ മണിവരെ പിന്‍വലിക്കാം. അതോസമയം തദ്ദേശ തിരഞ്ഞെടുപ്പ പ്രചരണത്തിന്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ മുന്നോട്ട്‌ വെക്കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്‌ ഹൈക്കോടതി ഉത്തരവിട്ടു. തിരഞ്ഞെടുപ്പ്‌ പ്രചരണത്തില്‍ നിന്ന്‌ പ്ലാസ്റ്റിക്‌ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്‌. ഫളക്‌സ്‌ ബോര്‍ഡുകളും, പോസ്‌റ്ററുകളും നിരോധിച്ച്‌ കോടതിയും ഉത്തരവിറക്കിയിട്ടുണ്ട്‌.

election commition

കൂടാതെ സംസ്ഥാന സര്‍ക്കാര്‍ പപുറപ്പെടുവിച്ച ഉത്തരവികള്‍ അനുസരിച്ചാണ്‌ ഒക്ടോബര്‍ 28ന്‌ തിരഞ്ഞെടുപ്പ്‌ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതെന്ന്‌ കോടതിയില്‍ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ അറിയിച്ചു. തിരഞ്ഞെടുപ്പിനായി ഉദ്യോഗസ്ഥര്‍ ഉപയോഗിക്കുന്ന വസ്‌തുക്കളും പരിസ്ഥിതി സൗഹാര്‍ദമുള്ളവയായിരിക്കുമെന്നും തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്‌.

ഡിസംബറില്‍ 3 ഘട്ടങ്ങലിലായാണ്‌ കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. കോവിഡിന്‍രെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളോടെയാണ്‌ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഡിസംബര്‍ 16നാണ്‌ തിരഞ്ഞെടുപ്പ്‌ ഫലം പ്രഖ്യാപിക്കുക.

Thiruvananthapuram
English summary
panchayat election; nomination scrutiny completed,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X