തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌; പത്രിക സമര്‍പ്പണം വ്യാഴാഴ്‌ച മുതല്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഡിസംബറില്‍ നടക്കുന്ന തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ പത്രിക സമര്‍പ്പണം വ്യാഴാഴ്‌ച്ച മുതല്‍ ആരംഭിക്കും. കോവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ തിരഞ്ഞെടുപ്പ്‌ പത്രിക സമര്‍പ്പണത്തിന്‌ നിര്‍ദേശിച്ചിട്ടുള്ളത്‌. പത്രിക സമര്‍പ്പിക്കാന്‍ ആളുകള്‍ കൂട്ടമായി എത്തരുതെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നിര്‍ദേശിക്കുന്നു.

Recommended Video

cmsvideo
തദ്ദേശ തിരഞ്ഞെടുപ്പ്: പത്രികാ സമർപ്പണം വ്യാഴാഴ്ച മുതൽ

ഒരുസമയം ഒരു സ്ഥാനാര്‍ഥിയുടെ ആളുകള്‍ക്ക്‌ മത്രമേ പത്രിക സമര്‍പ്പിക്കുന്ന ഹാളിലേക്ക്‌ പ്രവേശനമുള്ളൂ. പത്രിക സമര്‍പ്പിക്കുന്നതിന്‌ സ്ഥാനാര്‍ഥിയും നിര്‍ദേശകനും ഉള്‍പ്പടെ 3 പേരില്‍ കൂടാന്‍ പാടില്ല. പത്രിക സമര്‍പ്പിക്കുന്നതിന്‌ സ്ഥാനാര്‍ഥികള്‍ക്ക്‌ മുന്‍കൂറായി സമയം അനുവദിക്കും. സ്ഥാനാര്‍ഥിയോടൊപ്പം ആള്‍ക്കൂട്ടമോ വാഹന ജാതയോ പാടില്ല.പത്രിക സമര്‌പ്പിക്കാന്‍ വരുന്ന ഒരു സ്ഥാനാര്‍ഥിക്ക്‌ ഒരു വാഹനം മാത്രമേ പാടുള്ളു.ഹാളില്‍ പ്രവേശിക്കുന്നതിന്‌ മുന്‍പ്‌ കൈകള്‍ സോപ്പിട്ട്‌ കഴുകുകയോ സാനിറ്റൈസര്‍ ഉപയോഗിക്കുകയോ വേണം. പത്രിക സമര്‍പ്പിക്കുന്ന ആള്‍ മാസ്‌ക്‌ ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം.

election commission

കണ്ടെയ്‌ന്‍മെന്റ്‌ സോണുകളുലുള്ളവരോ ക്വാറന്റൈനില്‍ ഉള്ളവരോ മുന്‍കൂട്ടി അറിയിച്ച്‌ വേണം നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഹാജരാകേണ്ടത്‌. സ്ഥാനാര്‍ഥി കോവിഡ്‌ പോസിറ്റിവ്‌ ആണെങ്കിലോ ആരോഗ്യ വകുപ്പന്റെ നിര്‍ദേശാനുസരണം ക്വാറന്റൈനില്‍ ആണെങ്കിലോ പത്രിക നിര്‍ദേശകന്‍ മുഖാന്തരം സമര്‍പ്പിത്തേണ്ടതും, സംസ്ഥാനതിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ അധികാരപ്പെടുത്തിയ ഉദ്യാഗസ്ഥന്‍ മുന്‍പാകെ സ്ഥാനാര്‍ഥിക്ക്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ ഒപ്പ്‌ രേഖപ്പെടുത്തവുന്നതുമാണ്‌ . എന്നിങ്ങനെ നിരവധി കര്‍ശന നിര്‍ദേശങ്ങള്‍ ആണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ മുന്നോട്ടു വെക്കുന്നത്‌.
കോവിഡ്‌ പശചാത്തലത്തില്‍ തിരഞ്ഞെടുപ്പ്‌ പ്രചരണങ്ങളിലും നിരവധി കര്‍ശന നിര്‍ദേശങ്ങളാണ്‌ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ മുന്നോട്ട്‌ വെച്ചിരുക്കുന്നത്‌. മൂന്ന്‌ ഘട്ടങ്ങലിലായാണ്‌ കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ്‌ നടത്തുന്നത്‌.ഡിസംബര്‍ 16നാണ്‌ വോട്ടെണ്ണല്‍

Thiruvananthapuram
English summary
panchayat election; nomination submissions start Thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X