തദ്ദേശ തിരഞ്ഞെടുപ്പില്‍ മുഖ്യ ആകര്‍ഷക കേന്ദ്രമായി പോസ്‌റ്ററുകള്‍
തിരുവനന്തപുരം; തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ പിന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ക്കിടയില്‍ ആദ്യം ചര്‍ച്ചയാകുന്നത് സ്ഥാനാര്‍ഥി നിര്‍ണയം ആണ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആരെവിടെ മത്സരിക്കണമെന്ന് തീരുമാനവും ഇവര്‍ക്കിടയില്‍ ഉണ്ടാകും. പിന്നീട് നാടെങ്ങും എത്തുന്ന പ്രചരണമാകും അടുത്ത ലക്ഷ്യം. തിരഞ്ഞെടുപ്പ് പ്രചരമം കൊഴുപപ്പിക്കാനും ജനങ്ങളുടെ ശ്രദ്ധ എള്ളുപ്പം പിടിച്ചുപറ്റാനും സഹായിക്കുന്ന പ്രചരണ ആയുധങ്ങളാണ് പോസ്‌റ്ററുകളും ബാനറുകളും ചുമരെഴുത്തുകളും.
Recommended Video


കോവിഡ് കാലത്തെ തിരഞ്ഞെടുപ്പ് പ്രചരണങ്ങലില്‍ സോഷ്യല്‍ മീഡിയക്കു പുറമേ ഈ പോസ്‌റ്റരുകളെയാണ് സ്ഥാനാര്‍ഥികള്‍ ആശ്രയിക്കുന്നത്. പല നിറത്തിലള്ള പോസ്‌റ്ററുകളാണ് ഇപ്പോള്‍ റാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത്. പണ്ട് ഒന്നോ രണ്ടോ നിറത്തിലുള്ള പോസ്‌റുകളായിരുന്നു ഉമ്‌ടായിരുന്നുള്ളുവെങ്കില്‍ ആധുനിക സാങ്കേതിക വിദ്യ വികസിച്ചതോടെ നാനാവര്‍ണങ്ങളില്‍ പോസ്‌റ്റരുകള്‍ ലഭ്യമാണ്.












Click it and Unblock the Notifications