തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പ്‌: വോട്ടെണ്ണലിന്‌ പൂര്‍ണ സജ്ജമായി തിരുവനന്തപുരം ജില്ല

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള വോട്ടെണണല്‍ തിരുവനന്തപുരം ജില്ലയില്‍ 16 കേന്ദ്രങ്ങളിലായാണ്‌ നടക്കുക. എല്ലാ കേന്ദ്രങ്ങളിലും വോട്ടെണ്ണല്‍ രാവിലെ 8മണിക്കു തന്നെ ആരംഭിക്കുമെന്നും ജില്ല ഭരണകൂടം അറിയിച്ചു.

Recommended Video

cmsvideo
തദ്ദേശ തെരഞ്ഞെടുപ്പ്; ജനവിധി നാളെയറിയാം;തലസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി;16 കേന്ദ്രങ്ങളിൽ വോട്ടെണ്ണൽ

വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ല തിരഞ്ഞെടുപ്പ്‌ ഓഫീസര്‍ കൂടിയായ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ഡോ. നവജോദ്‌ ഘോസ അറിയിച്ചു. ത്രിതല പഞ്ചായത്തിലെ വോട്ടെണ്ണല്‍ ബ്ലോക്കടിസ്ഥാനത്തിലാകും നടക്കുക.പാറശാല ബ്ലോക്കിലെ വോട്ടെണ്ണല്‍ നടക്കുന്നത്‌ പാരശാല ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്ററി സ്‌കൂളിലാണ്‌. പെരുങ്കിടവിള ബ്‌ളോക്കിന്റെ മാരാഴിമുട്ടം ഗവണ്‍മെന്റ്‌ സ്‌കൂളിലും പോത്തന്‍കോട്‌ ബ്ലോക്കിന്റേത്‌ കഴക്കൂട്ടം ഗവണ്‍മെന്റ്‌ ഹയര്‍സെക്കന്ററി സ്‌കൂളിലും നടക്കുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

panchayat

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുഴുവന്‍ വോട്ടുകളും നാലാഞ്ചിറ മാര്‍ ഇവാനിയോസ്‌ കോമ്പൗണ്ടിലെ നവോദയ വിദ്യാലയത്തിലെ ഐസിഐസി സ്‌കൂളിലാണ്‌ നടക്കുക. വര്‍ക്കല മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണല്‍ വര്‍ക്കല മുനിസിപ്പല്‍ ഓഫീസിലും നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലെ വോട്ടെണ്ണല്‍ നെയ്യാറ്റിന്‍കര ഗവണ്‍മെന്‍ന്റ്‌ ബോയ്‌സ്‌ സ്‌കൂളിലും, ആറ്റിങ്ങള്‍ മുനിസിപ്പാലിറ്റിയിലേത്‌ ആറ്റിങ്ങല്‍ മുനിസിപ്പല്‍ ഓപീസിലും, നെടുമങ്ങാട്‌ മുന്‍സിപ്പാലിറ്റിയിലേത്‌ മഞ്ചാ വിഎച്ച്‌ എസ്‌ സി സ്‌കൂളിലും നടക്കുമെന്നും കലക്ടര്‍ വ്യക്തമാക്കി.
ഓരോ തദ്ദേശ സ്ഥാപനത്തിന്റേയും ഒന്നാം വാര്‍ഡ്‌ എന്ന ക്രമത്തിലാകും വോട്ടണ്ണല്‍ നടക്കുക. ആദ്യം സ്‌പെഷ്യല്‍ ബാലറ്റും, തപാല്‍ വോട്ടുകളുമാണ്‌ എണ്ണുന്നത്‌.പരമാവധി 8 പോളിങ്‌ സ്‌റ്റേനുകള്‍ക്ക്‌ ഒരു റൗണ്ടട്‌ ടേബിള്‍ എന്ന നിലക്കാണ്‌ ക്രമീകരണം.

കൗണ്ടിങ്‌ സ്‌റ്റേഷനുകളില്‍ ക്രമീകരിച്ചിട്ടുള്ള വോട്ടെണ്ണല്‍ മേശകള്‍ കണക്കാക്കിയാകും സ്‌ട്രോങ്‌ റൂമില്‍ നിന്ന്‌ കണ്‍ട്രോള്‍ യൂണിറ്റുകള്‍ എത്തിക്കുക. ത്രിതപഞ്ചായത്തുകള്‍ക്ക്‌ ഒരോ ടേബിളിലും ഒരു കൗണ്ടിങ്‌ സൂപ്രവൈസര്‍ രണ്ട്‌ കൗണ്ടിങ്‌ അസിസ്റ്റന്‍രുമാര്‍ എന്നിവരും ഉണ്ടാകും. ടാബുലേഷന്‍, കാല്‍ക്കുലേഷന്‍ എന്നിവയ്‌ക്ക്‌ പ്രത്യേക ജീവനക്കാരെയും നിയമിക്കും. വോട്ടെണ്ണല്‍ നടപടികള്‍ കര്‍ശന കോവിഡ്‌ പ്രോട്ടോക്കോള്‍ അനുസരിച്ചാകുമെന്നും ജില്ല കലക്ടര്‍ അറിയിച്ചു.

Thiruvananthapuram
English summary
panchayat election; Thiruvananthapuram district all set to vote counting tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X