തദ്ദേശ തിരഞ്ഞെടുപ്പ് : ജില്ലയില്‍ ലഹരിക്കടത്തു തടയാന്‍ പ്രത്യേക സംഘം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ സുരക്ഷയുടെ ഭാഗമായി ജില്ലയില്‍ ലഹരി വസ്‌തുക്കളുടെ വില്‍പ്പനയും ഉപോയോഗവും തടയാന്‍ സ്‌പഷ്യല്‍ ഡ്രൈവ് ആരംഭിക്കുന്നു. നര്‍ക്കോട്ടിക്‌സും എക്‌സൈസ് വിഭാഗവും ഒരുമിച്ച് ജില്ലയിലെ എല്ലാ ഭാഗങ്ങളിലും കര്‍ശന പരിശോധന നടത്തുമെന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍ നവജോദ് ഘോസ് പറഞ്ഞു.

ഇതിന്റെ ഭാഗമായി എക്‌സൈസിന്റെ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ലഹരിക്കടത്ത് തടയാന്‍ വിവിധവിഭാങ്ങളെ ഒരുമിപ്പിച്ചുകൊണ്ടുള്ള സ്‌പെഷ്യല്‍ ഡ്രൈവ് രൂപികരിക്കുമെന്ന് ജില്ല കലക്ടര്‍ പറഞ്ഞിരുന്നു. തീരദേശമേഖലകളില്‍ പ്രത്യേക സംഘത്തെ നിയോഗിക്കും. മലയോര മേഖലകളില്‍ വനം വകുപ്പുമായി സംയോജിച്ച് പരിേശാധന നടത്തുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. ലഹരിക്കടത്തു തടയാന്‍ ജില്ലയിലെ ചെക്ക് പോസ്‌റ്റുകളില്‍ പ്രത്യക സംഘത്തെ നിയോഗിക്കുമെന്നും ജില്ല കലക്ടര്‍ അരിയിച്ചു. ജില്ലയില്‍ നിലവില്‍ 9 സ്‌ക്വാഡുകള്‍ ലഹരി കടത്തു തടയാന്‍ നിയോഗിച്ചിട്ടുണ്ട്.