Get Updates
Get notified of breaking news, exclusive insights, and must-see stories!

തദ്ദേശ തിരഞ്ഞെടുപ്പ്‌: തലസ്ഥാന ജില്ലയിലെ പോളിങ്‌ സ്‌റ്റേഷനുകള്‍ ഇന്ന്‌്‌ അണുവിമുക്തമാക്കും

തിരുവനന്തപുരം: കൊവിഡ്‌ പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി തലസ്ഥാന ജില്ലയിലെ എല്ലാ പോളിങ്‌ സ്‌റ്റേഷനുകളും ഇന്ന്‌ അണുവിമുക്തമാക്കും. പോളിങ്‌ സ്‌റ്റേഷനുകളിലേക്ക്‌ നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക്‌ പോളിങ്‌ സാമഗ്രികള്‍ക്കൊപ്പം കൊവിഡ്‌ സുരക്ഷാ സംവിധാനങ്ങളും വിതരണം ചെയ്യും. വോട്ടെടുപ്പ്‌ സമയത്ത്‌ തിരഞ്ഞെടുപ്പ്‌ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും മാസ്‌ക്‌, സാനിറ്റൈസര്‍ ,കയ്യുറ, എന്നിവ ഉപയോഗിക്കണമെന്നും തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ കര്‍ശന നിര്‌ദേശം നല്‍കിയിട്ടുണ്ട്‌.പോളിങ്‌ ഏജന്‍ുമാര്‍ക്കും മാസ്‌ക്‌ സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമാണ്‌.

വോട്ടര്‍ പോളിങ്‌ ബൂത്തിലേക്ക്‌ പ്രവേശിക്കുമ്പോഴും തിരച്ച്‌ പോളിങ്‌ ബൂത്ത്‌ വിട്ട്‌ പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിച്ചിരിക്കണം. പോളിങ്‌ ബൂത്തില്‍ പ്രവേശിക്കുന്ന വോട്ടര്‍ തിരിച്ചറിയല്‍ രേഖ പോളിങ്‌ ഉദ്യോഗസ്ഥനെ കാണിച്ച്‌ ബോധ്യപ്പെടുത്തണം. വോട്ടര്‍ നിര്‍ബന്ധമായും മാസ്‌ക്‌ ധരിച്ചിരിക്കണം.തിരിച്ചറിയല്‍ സമയത്ത്‌ മാത്രം ആവശ്യമെങ്കില്‍ മാസ്‌ക്‌ മാറ്റണം. പോളിങ്‌ ബൂത്തില്‍ ഒരേ സമയം മൂന്ന്‌ വോട്ടര്‍മാര്‍ക്ക്‌ സാമൂഹിക അകലം പാലിച്ച്‌ പ്രവേശനം അനുവദിക്കും.

election

വോട്ടുപ്പിന്‌ ശേഷം രേഖകള്‍ പ്രത്യേകം പാക്കറ്റുകളിലാക്കി സ്വീകരണ കേന്ദ്രത്തിലേക്ക്‌ ഏല്‍പ്പിക്കണം. തിരഞ്ഞെടുപ്പില്‍ സമ്മദിദായകര്‍ക്ക്‌ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാവുന്ന രേഖകളുടെ ലിസ്‌റ്റും തുരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പ്രസിദ്ധീകരിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്‌, പാസ്‌പോര്‍ട്ട്‌, ഡ്രൈവിങ്‌ ലൈസന്‍സ്‌, പാന്‍ കാര്‍ഡ്‌, ആധാര്‍ കാര്‍ഡ്‌, ഫോട്ടോ പതിച്ച എസ്‌എസ്‌എല്‍സി ബുക്ക്‌, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്ന്‌ ആറ്‌ മാസം മുന്‍പ്‌ മല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്‌ ബുക്ക്‌ എന്നീ രേഖകളിലേതെങ്കിലും വോട്ടെടുപ്പിനായെത്തുന്ന സമ്മദിദായകര്‍ കയ്യില്‍ കരുതണമെന്നും തിരഞ്ഞെടുപ്പ്‌ കമ്മിഷന്‍ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+