പാറശാല റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പ് വകുപ്പുതല അന്വേഷണം
പാറശാല:പാറശാലക്ക് സമീപം ചെങ്കവിളയിൽ പ്രവർത്തിച്ചുവരുന്ന പാറശാല റൂറൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പിനെതിരെ വകുപ്പുതല അന്വേഷണം ശക്തമാക്കിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം തന്നെ നിലവിലെ ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്ററെ നിയമിച്ചു.സൊസൈറ്റി അംഗങ്ങളിൽ നിന്നും നിക്ഷേപങ്ങളായി സ്വീകരിച്ചിരുന്ന ഒന്നരക്കോടിയോളം രൂപക്ക് പുറമെ തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിനും വായ്പയും പലിശയുമായി മൂന്ന് കോടിയോളം രൂപയും തിരികെ നൽകാനുണ്ട്.കൂടാതെ സംഘം നടത്തിവന്ന ചിട്ടി ഇടപാടുകളിൽ പങ്കാളികളായിരുന്നവരുടെ തുകകളായി മറ്റൊരു തുകയും തിരികെ നൽകാനുണ്ട്.

കഴിഞ്ഞ 15 വർഷങ്ങൾക്ക് മുൻപ് അന്നത്തെ ഭരണ കക്ഷിയായിരുന്ന സി.എം.പി.യിലെ ഒരു വിഭാഗത്തിലെ പിൻബലത്തോടെ രൂപീകരിച്ച സംഘം സ്ഥാപിതമായ കാലം മുതൽ ക്രമക്കേടുകളിലൂടെ ഭരണ സമിതി രൂപീകരിരുന്നത്.നേരായവഴിയിൽ തിരഞ്ഞെടുപ്പോ മറ്റ് നടപടികളോ നടത്തിയിരുന്നില്ല.നിലവിൽ ഉണ്ടായിരുന്ന ഭരണ സമിതിയും അത്തരത്തിൽ രൂപീകരിച്ചതാണ്.കഴിഞ്ഞ നാലര വർഷങ്ങൾക്ക് മുൻപ് തന്നെ സംഘത്തിലെ ഒരു ജീവനക്കാരൻ പണമിടപാടുകളിൽ തിരിമറികൾ നടത്തിയതിനെതിരെ സസ്‌പെൻഡ് ചെയ്തു എങ്കിലും പിന്നീട് നടപടികൾ യാതൊന്നും കൈക്കൊണ്ടില്ല.സംഘത്തിലെ തിരിമറികൾ നേരിട്ട് മനസിലാക്കിയ വൈസ് പ്രസിഡൻറ് കഴിഞ്ഞ ഒരു വർഷം മുൻപ് തന്നെ സ്ഥാനം രാജിവച്ചതായി അറിയിച്ച് നെയ്യാറ്റിൻകര ജോയിൻറ് രെജിസ്ട്രാർക്ക് കത്ത് നൽകിയിരുന്നു.
ലോൺ കൊടുത്തതായ തുകകൾ തിരികെ പിരിഞ്ഞു കിട്ടാത്ത കാരണം പറഞ്ഞ് കഴിഞ്ഞ ഏതാനും മാസങ്ങളായി സംഘത്തിലെ മറ്റ് ജീവനക്കാർക്കും ശമ്പളം കിട്ടുന്നില്ലെന്നാണ്പറയുന്നത്. കഴിഞ്ഞ തവണ സംഘം ഓഡിററിംഗിനായി എത്തിയ സംഘം തിരിമറികൾ കണ്ട് സംഭവത്തിന് സാക്ഷിയാകാതെ തിരികെ പോയതിനെ തുടർന്ന് ഭരണസമിതി രാഷ്ട്രീയ സ്വാധീനം കൊണ്ട് മറ്റൊരു സംഘത്തെ എത്തിച്ച് നടപടികൾ പൂർത്തിയാക്കിയാതായി വരുത്തി തീർക്കുകയാണ് ചെയ്‍തത്.സെക്രട്ടറിയുടെ അറിവോടെ തന്നെ സംഘത്തിലെ മറ്റ് ജീവനക്കാരും വൻ തുകകൾ കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയപ്പടുന്നത്.












Click it and Unblock the Notifications