തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറ്റുകാൽ പൊങ്കാല: ഒരുക്കങ്ങൾ പൂർത്തിയായി, പാർക്കിംഗ് പ്രത്യേക ഇടങ്ങളിൽ

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് നഗരത്തിൽ വാഹന പാർക്കിംഗിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിർമ്മാണം നടക്കുന്ന കഴക്കൂട്ടം - കോവളം ബൈപാസിലുൾപ്പെടെ നിരത്ത് വക്കുകളിൽ പാർ‌ക്കിംഗ് ദുഷ്കരമായതോടെയാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ക്ഷേത്ര പരിസരത്ത് വാഹനങ്ങൾ തടയാനായി ബാരിക്കേഡുകൾ സ്ഥാപിച്ചു.

<strong>ഒളി ക്യാമറ വിവാദം; പ്രതികരണവുമായി സണ്ണി ലിയോൺ; ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല!</strong>ഒളി ക്യാമറ വിവാദം; പ്രതികരണവുമായി സണ്ണി ലിയോൺ; ഒരു രാഷ്ട്രീയപാര്‍ട്ടിയെയും പിന്തുണയ്ക്കുന്നില്ല!

നിയന്ത്രണത്തിന് അമ്പതോളം ട്രാഫിക് വാ‌ർഡൻമാരെയും നിയോഗിച്ചു. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകളിലോ എം.സി, എൻ.എച്ച്, ബണ്ട് റോഡ്,​ എം.ജി റോഡുകളിലോ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ഗതാഗത, സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടാക്കി പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മുന്നറിയിപ്പില്ലാതെ നീക്കം ചെയ്യും.

Thiruvananthapuram

പൊങ്കാല ദിവസം നഗരാതിർത്തിക്കുള്ളിൽ വലിയ വാഹനങ്ങൾ പ്രവേശിക്കുന്നതിനോ നിരത്തുകളിലും സമീപത്തും പാർക്ക് ചെയ്യാനോ പാടില്ല. ഭക്തരുമായി എത്തുന്ന വാഹനങ്ങളിൽ ഡ്രൈവർ / സഹായി ഉണ്ടായിരിക്കേണ്ടതും അല്ലാത്തപക്ഷം ബന്ധപ്പെടാനുള്ള ഫോൺ നമ്പർ വ്യക്തമായ രീതിയിൽ എഴുതി വാഹനത്തിൽ പ്രദർശിപ്പിക്കേണ്ടതുമാണ്.

ഇവിടെ പാർക്കിംഗ്

ബൈപാസിന്റെ വശത്ത് സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളിൽ

വേൾഡ് മാർക്കറ്റ്

ആനയറ ബസ് ഡിപ്പോ

സർവീസ് റോഡുകളുടെ വശങ്ങൾ

സർക്കാർ സ്ഥാപനങ്ങളുടെ കോമ്പൗണ്ടുകൾ

സ്കൂൾ - കോളേജ് ഗ്രൗണ്ട്

പാപ്പനംകോട് എൻജിനിയറിംഗ് കോളേജ്

നീറമൺകര എൻ.എസ്.എസ് കോളേജ്, ​എം.എം.ആർ.എച്ച്.എസ്.എസ് നീറമൺകര

ശിവ തിയേറ്റർ റോഡ്

കൽപാളയം മുതൽ നീറമൺകര പെട്രോൾ പമ്പ് വരെ

മടങ്ങാം

ആറ്റിങ്ങൽ ഭാഗത്ത് നിന്നു നെയ്യാറ്റിൻകരയിലേക്ക് പോകേണ്ട വാഹനങ്ങൾ കഴക്കൂട്ടത്ത് നിന്ന് കാര്യവട്ടം, ശ്രീകാര്യം വഴിയോ മുക്കോലയ്ക്കൽ, കുളത്തൂർ, ശ്രീകാര്യം വഴിയോ വന്ന്‌ കേശവദാസപുരം, പട്ടം, പി.എം.ജി, മ്യൂസിയം, വെള്ളയമ്പലം, വഴുതക്കാട്, പൂജപ്പുര, കരമന, പ്രാവച്ചമ്പലം വഴി പോകണം.

എം.സി റോഡ് വഴി കിളിമാനൂർ, വെഞ്ഞാറമൂട് നിന്ന് വരുന്ന വാഹനങ്ങൾ കേശവദാസപുരം, പട്ടം, കുറവൻകോണം, കവടിയാർ, വെള്ളയമ്പലം, വഴുതക്കാട്, പൂജപ്പുര, കരമന വഴിയും പേരൂർക്കട നിന്ന് വരുന്ന വാഹനങ്ങൾ ഊളമ്പാറ, പൈപ്പിൻമൂട്, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, പൂജപ്പുര, കരമന വഴിയും പോകേണ്ടതാണ്.

കരമന, കൈമനം, പാപ്പനംകോട് വഴി വേണം നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകാൻ നെയ്യാറ്റിൻകര ഭാഗത്ത് നിന്ന് ആറ്റിങ്ങൽ ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ ബാലരാമപുരം ഭാഗത്ത് നിന്ന് തിരിഞ്ഞ് ഉച്ചക്കട, മുക്കോല, വിഴിഞ്ഞം വഴി ബൈപാസ് വഴിയോ ബീച്ച്‌റോഡ് വഴിയോ പോകണം

ആറ്റിങ്ങൽ, കൊല്ലം ഭാഗത്തേക്ക്‌ പോകേണ്ട വാഹനങ്ങൾ കഴക്കൂട്ടം വഴി ബൈപാസ്‌ റോഡിലൂടെയോ പൂന്തുറ, വലിയതുറ, ശംഖുംമുഖം, വേളി, തുമ്പ, പുതുക്കുറിച്ചി, അഴൂർ, ചിറയിൻകീഴ്, പനവൂർ വഴി കൊല്ലം ഭാഗത്തേക്ക് തിരക്കുകുറഞ്ഞതും വീതിയേറിയതുമായ പാത വഴിയോ പോകേണ്ടതാണ്.

ബാലരാമപുരം ജംഗ്ഷനിൽ നിന്ന് പള്ളിച്ചലിലേക്കും കഴക്കൂട്ടം മുക്കോലയ്ക്കൽ നിന്ന് ചാക്ക ഭാഗത്തേക്കും, പാളയത്തുനിന്ന് കിഴക്കേകോട്ട ഭാഗത്തേക്കും, പൂജപ്പുര നിന്ന് ജഗതി-ബേക്കറി ജംഗ്ഷനിലേക്കും, കരമന ഭാഗത്തു നിന്നു കിള്ളിപ്പാലം ഭാഗത്തേക്കും മണക്കാട് ഭാഗത്തു നിന്നു കിഴക്കേകോട്ടയിലേക്കും പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങൾ തിരിച്ചുപോകുന്ന സമയത്ത് എതിരെ ടൂവീലർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അനുവദിക്കുന്നതല്ല.

Thiruvananthapuram
English summary
Parking guidlines in Attukal Pongala day at Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X