Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്റെ വികൃതികള്‍

തിരുവനന്തപുരം: ആര് എന്ത് പറഞ്ഞാലും അതിനെ കുറിച്ച് അഭിപ്രായം പറയുന്ന ആളാണ് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്. എന്നാല്‍ തന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയുടെ മകന്‍ ഒപ്പിക്കുന്ന കാര്യങ്ങള്‍ക്കെല്ലാം അദ്ദേഹം മറുപടി പറയണം എന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോ?

നിരത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്നത് ഡില്‍ജിന് ഒരു ഹരമാണെന്ന് വേണം കരുതാന്‍. ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരം ശാസ്തമംഗലത്തിനടുത്ത് ഡില്‍ജിന്റെ ബിഎംഡബ്ല്യൂ കാര്‍ മൂന്ന് വാഹനങ്ങളിലാണ് ഇടിച്ചത്. കാര്‍ ഇടിച്ച് തെറിപ്പിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. റഫീഖ് എന്നാണ് ഇയാളുടെ പേര്.

Diljin Car

ഡില്‍ജിന്‍ മദ്യലഹരിയില്‍ ആയിരുന്നു എന്നാണ് ആരോപണം. അപകടം വരുത്തിവച്ചതിന് ശേഷം വണ്ടി നിര്‍ത്താതെ പോയ ഡില്‍ജിന്‍ പിന്നീട് മറ്റൊരു വാഹനത്തില്‍ രക്ഷപ്പെട്ടു. ഇയാള്‍ക്കൊപ്പം മറ്റ് മൂന്ന് പേരും കൂടി ഉണ്ടായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഈ വര്‍ഷം തുടക്കത്തില്‍ ഡില്‍ജിന്‍ തന്റെ ബിഎംഡബ്ല്യൂ കാറുകൊണ്ട് വേറേയും പ്രശ്‌നം സൃഷ്ടിച്ചിരുന്നു. തന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് മാധ്യമ പ്രവര്‍ത്തകനേയും കുടുംബത്തേയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത് വന്‍ വിവാദമായി. അന്നും ഡില്‍ജിന്‍ മദ്യപിച്ചിരുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. കാറില്‍ നിന്ന് മദ്യക്കുപ്പിയും കണ്ടെടുത്തു. എന്നാല്‍ പോലീസ് വൈദ്യ പരിശോധന നടത്താന്‍ പോലും അന്ന് തയ്യാറായില്ല. ഈ സംഭവത്തില്‍ ഡില്‍ജിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

എന്തായാലും ഡില്‍ജിനും ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+