തിരുവനന്തപുരം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറ്റിങ്ങലിൽ പട്ടാപ്പകൽ വീടുകയറി കവർച്ച, നാടോടി സ്ത്രീകൾ പിടിയിൽ

  • By Desk
Google Oneindia Malayalam News

ആറ്റിങ്ങൽ: ആക്രിപെറുക്കാനെന്ന പേരിൽ ആറ്റിങ്ങലിൽ പട്ടാപ്പകൽ വീട്ടിൽ കയറി 35 പവൻ കവർന്ന നാടോടി സ്ത്രീകൾ കൊല്ലത്ത് പിടിയിലായി. ഇന്നലെ രാവിലെ 11.30 ഓടെ മോഷണ മുതലുമായി ആറ്റിങ്ങലിൽ നിന്ന് കടന്ന നാടോടി സംഘം മണിക്കൂറുകൾക്കകം കൊല്ലം ഈസ്റ്റ് പൊലീസിന്റെ പിടിയിലാവുകയായിരുന്നു. സേലം സ്വദേശിനികളായ കൃഷ്ണമ്മ (30), ബാലാമണി (28), മതാനി (30), രാധ (23), ജ്യോതി (35) എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം നാല് കൈക്കുഞ്ഞുങ്ങളും ഉണ്ട്. മോഷണം പോയ സ്വർണവും പണവും ഇവരിൽ നിന്ന് കണ്ടെടുത്തു. പ്രതികളെ ആറ്റിങ്ങൽ പൊലീസിന് കൈമാറി.

മന്ത്രിമാരുടെ നിയമനത്തിലും രാഹുല്‍ ഇടപെടും.... സത്യസന്ധരെ മാത്രം മതിയെന്ന് നിര്‍ദേശം

ആറ്റിങ്ങൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിന് സമീപം രുഗ്മിണിയിൽ എം.എസ്. രാധാകൃഷ്ണൻനായരുടെ വീട്ടിലാണ് മോഷണം നടന്നത്. ദുബായിൽ ജോലിയുണ്ടായിരുന്ന രാധാകൃഷ്ണൻനായർ ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിൽ വിശ്രമത്തിലാണ്. മോഷണം നടക്കുമ്പോൾ ഭാര്യയും മകളും കൊല്ലത്തുള്ള ബന്ധുവീട്ടിൽ പോയിരിക്കുകയായിരുന്നു.

peoplearrestedtvm-

11.30 ഓടെ കൈക്കുഞ്ഞുങ്ങളുമായി വീടിന്റെ ഗേറ്റിന് മുന്നിലെത്തിയ നാല് നാടോടി സ്ത്രീകൾ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. രാധാകൃഷ്ണൻനായർ കുപ്പിയിൽ വെള്ളമെടുത്ത് ഗേറ്റ് തുറക്കാതെ തന്നെ അവർക്ക് നൽകി. തിരികെ സിറ്റൗട്ടിലേക്ക് നടന്നപ്പോഴേക്കും ഗേറ്റ് തുറന്ന് അകത്ത് കയറിയ നാടോടി സ്ത്രീകൾ വീടിന് ചുറ്റും നടന്ന് ആക്രിപറക്കാൻ തുടങ്ങി. അവരെ വിരട്ടിയോടിച്ച ശേഷം പരിശോധിച്ചപ്പോഴാണ് അടുക്കള വാതിലിന്റെ ഗ്രില്ല് പൊളിച്ചതായി കണ്ടത്.

goldrobbery-

തുടർന്ന് വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ഹാളിനോട് ചേർന്ന കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയിൽ പെട്ടിയിലാക്കി സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ നഷ്ടപ്പെട്ടതതായി കണ്ടെത്തിയത്. അലമാര പൂട്ടിയിരുന്നില്ല. 35 പവന്റെ ആഭരണങ്ങളാണ് ഇതിൽ സൂക്ഷിച്ചിരുന്നത്. തുടർന്ന് വിവരം ആറ്റിങ്ങൽ പൊലീസിൽ അറിയിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് സി.സി ടി വി ദ്യശ്യങ്ങൾ പരിശോധിച്ച് നാടോടി സ്ത്രീകൾ പോയ വഴി കണ്ടെത്തി. ഇവർ ബസിൽ കൊല്ലത്തേക്ക് പോയതായി മനസിലായതോടെ മറ്റ് സ്റ്റേഷനുകളിൽ വിവരം അറിയിച്ചു. തുടർന്നാണ് കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരിൽ നിന്ന് 44 പവന്റെ ആഭരണങ്ങളും 75,000 രൂപയും കണ്ടെടുത്തു. മറ്റിടങ്ങളിൽ നിന്ന് മോഷ്ടിച്ചതാകം മറ്റ് ആഭരണങ്ങളും രൂപയുമെന്നാണ് കരതുന്നത്.

Thiruvananthapuram
English summary
people arrested in robbery case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X