തിരുവനന്തപുരത്ത് വളർത്തുനായയോട് ക്രൂരത: ചൂണ്ടക്കൊളുത്തിൽ കോർത്ത് തല്ലിക്കൊന്നു...
തിരുവന്തപുരം: തിരുവനന്തപുരത്ത് വളർത്ത് നാളയോട് ക്രൂരത. വളർത്ത് നായയെ ചൂണ്ടയിൽ കോർത്ത് തല്ലിക്കൊല്ലുകയായിരുന്നു. തലസ്ഥാനത്തെ അടിമലത്തുറയിലാണ് കുട്ടികളുടെ ക്രൂരത. ക്രിസ്തുരാജ് എന്നയാളുടെ ലാബ്രഡോർ ഇനത്തിൽപ്പെട്ട ബ്രൂണോ എന്ന നായയെ മൂന്ന് കുട്ടികൾ അടങ്ങിയ സംഘമാണ് മരത്തടി ഉപയോഗിച്ച് ക്രൂരമായി കൊലപ്പെടുത്തിയത്.
ചൂണ്ടയിൽ കോർത്ത് വള്ളത്തിൽ കെട്ടിയ ശേഷമാണ് ഇവർ നായയെ അടിച്ച് കൊന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ ക്രിസ്തുരാജിന്റെ പരാതിയിൽ പൊലീസിൽ കേസെടുത്ത വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നായയെ കാണാതായതോടെ ഉടമയായ ക്രിസ്തുരാജ് അന്വേഷിച്ചെത്തുകയായിരുന്നു. അപ്പോഴാണ് നായയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതോടെ മൃഗസ്നേഹികളും നായയോടുള്ള ക്രൂരതയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications